Ilavenal Poove

2025
Lyrics
Language: Malayalam

ഇളവേനൽ പൂവേ ചെറുമൗനക്കൂടേ
മഴ നിന്നെ കാണാറുണ്ടോ
ഒരുവട്ടം കണ്ടാൽ പലവട്ടം കാണാൻ
ഒരു മോഹം തോന്നാറുണ്ടോ

ആരാരും കാണാത്ത സായാഹ്നത്തിൽ
നിന്നുള്ളിൽ പെയ്യാറുണ്ടോ
വേരോടെ വാടുന്ന നേരങ്ങളിൽ
ഇതൾ തലോടാറുണ്ടോ
ഇളവേനൽ പൂവേ ചെറുമൗനക്കൂടേ
മഴ നിന്നെ കാണാറുണ്ടോ

ഇരവാകും വേളയിൽ ഇടനെഞ്ചിൻ മേടയിൽ
ചെറുകാറ്റിൻ സംഗീതം കേൾക്കാറുണ്ടെന്നോ
ഇരുപേരും തമ്മിലായ് കൊതി തീരെ മെല്ലവേ
അളവില്ലാ സല്ലാപം മൂളാറുണ്ടെന്നോ
കെടാതായിരം നിലാനാമ്പു പോൽ
തെളിഞ്ഞും ഉലഞ്ഞും
തൊടാൻ വൈകവേ ഒരേ സമ്മതം
തിരഞ്ഞും പറഞ്ഞും അടുക്കും നേരത്ത്
മനം മയങ്ങാറുണ്ടോ
ഇളവേനൽ പൂവേ ചെറുമൗനക്കൂടേ
മഴ നിന്നെ കാണാറുണ്ടോ
ഒരുവട്ടം കണ്ടാൽ പലവട്ടം കാണാൻ
ഒരു മോഹം തോന്നാറുണ്ടോ
Movie/Album name: Mirage
Artists