Oru Sandhya Koodi

2024
Lyrics
Language: Malayalam

സഖി തും മുജേ ഝോഡ്കർ
ക്യോം ചലീ ഗയീ ജബ്കി
തും ജാതി ഹോ കീ മേ തുജേ ഹീ ഹോ..
ആ...ആ..ആ...
ഒരു സന്ധ്യ കൂടി മാഞ്ഞു പോകുന്നു
കനലോർമ്മ മാത്രമാകുന്നു
ഇരുളിൻ്റെയുള്ളിലെ വിങ്ങൽ
അതു തേങ്ങൽ മാത്രമാകുന്നു
അരികിരിക്കുവാൻ കൂട്ട്
ഇന്നു രാത്രി മാത്രമാവുന്നൂ
ഒരു സന്ധ്യ കൂടി മാഞ്ഞു പോകുന്നു
കനലോർമ്മ മാത്രമാകുന്നു

മലർ കൊഴിഞ്ഞ പാടത്ത് മൗനനൊമ്പരപന്തൽ
കരിമേഘം വന്നല്ലോ ചില്ലയിൽ
മലർ കൊഴിഞ്ഞ പാടത്ത് മൗനനൊമ്പരപന്തൽ
കരിമേഘം വന്നല്ലോ ചില്ലയിൽ
തൂങ്ങിയാടുവാൻ കരയൂ മാനമേ
തൂങ്ങിയാടുവാൻ സങ്കടങ്ങളും
ഒരു സന്ധ്യ കൂടി മാഞ്ഞു പോകുന്നു
കനലോർമ്മ മാത്രമാകുന്നു

ഇനിയാരാണു നിൻ്റെ ചാരെ
വന്നിരിക്കുവാൻ കൂട്ട് കരിജന്മം തന്നല്ലോ മണ്ണിതിൽ
ഇനിയാരാണു നിൻ്റെ ചാരെ
വന്നിരിക്കുവാൻ കൂട്ട് കരിജന്മം തന്നല്ലോ മണ്ണിതിൽ
വെന്തു നീറിടും ഹൃദയതാളവും
വെന്തു നീറിടും സങ്കടങ്ങളും
ഒരു സന്ധ്യ കൂടി മാഞ്ഞു പോകുന്നു
കനലോർമ്മ മാത്രമാകുന്നു
ഇരുളിൻ്റെയുള്ളിലെ വിങ്ങൽ
അതു തേങ്ങൽ മാത്രമാകുന്നു
അരികിരിക്കുവാൻ കൂട്ട്
ഇന്നു രാത്രി മാത്രമാവുന്നൂ
ഒരു സന്ധ്യ കൂടി മാഞ്ഞു പോകുന്നു
കനലോർമ്മ മാത്രമാകുന്നു
സഖി തും മുജേ ഝോഡ്കർ
ക്യോം ചലീ ഗയീ ജബ്കി
തും ജാതി ഹോ കീ മേ തുജേ ഹീ ഹോ..
Movie/Album name: Ramanum Khadeejayum

Movie Summary: Ramanum Khadeejayum is a 2024 Malayalam film that explores the relationship between two individuals from different religious backgrounds, Raman and Khadeeja, navigating love, societal norms, and personal identity.

Song Credits: - Song: Oru Sandhya Koodi - Film: Ramanum Khadeejayum (2024) - Language: Malayalam

Scene Context: The song "Oru Sandhya Koodi" appears as a melodic, reflective piece in the film, accompanying a poignant moment in the narrative—likely an evening sequence underscoring the emotional bond or longing between the central characters.


Artists