Kanavil

2015
Lyrics
Language: Malayalam

കനവില്‍ കനവില്‍ പറന്നുയരാന്‍
മിണ്ടാതെ മിണ്ടാതെ കുസൃതികളേ
മഴവില്‍ ചിറകില്‍ പറന്നുയരൂ
എങ്ങാനും കണ്ടോ നീ പുന്നാരത്തത്തമ്മേ
അങ്ങേതോ മണിമല മേലെ പുതിയ കതിരു തെളിഞ്ഞു
എന്നുള്ളില്‍ പടരുകയാണേ മഞ്ചാടിച്ചേലുള്ള ഈ
ധനക്‌ തിമി താനേ ആടുമൊരു മാനായ്‌ ഞാനുമിതില്‍
ഒന്നായ്‌ ചേരും നാളല്ലേ
ആരും കാണാതെ ആരും കേള്‍ക്കാതെ
ഒന്നും ചൊല്ലാതെ നീയും പോരാമോ
ആരും കാണാതെ ആരും കേള്‍ക്കാതെ
ഒന്നും ചൊല്ലാതെ നീയും കൂടാമോ

മനസ്സിനരങ്ങില്‍ നിറച്ചു പണ്ടേ
ആരാരും കാണാ പൊന്‍ കുസൃതികളേ
ഇനി നീ വരുമോ മധുരവുമായ്‌
എല്ലാരും ചെല്ലുന്നേ വായാടി തത്തമ്മേ
ഇന്നാണാ പടയടിമേളം പുതിയ ലഹരി നുണയാന്‍
എന്നുള്ളില്‍ പടരുകയാണേ മഞ്ചാടിച്ചേലുള്ള ഈ
ധനക്‌ തിമി താനേ ആടുമൊരു മാനായ്‌ ഞാനുമിതില്‍
ഒന്നായ്‌ ചേരും നാളല്ലേ
ആരും കാണാതെ ആരും കേള്‍ക്കാതെ
ഒന്നും ചൊല്ലാതെ നീയും പോരാമോ
ആരും കാണാതെ ആരും കേള്‍ക്കാതെ
ഒന്നും ചൊല്ലാതെ നീയും കൂടാമോ
ആരും കാണാതെ ആരും കേള്‍ക്കാതെ
ഒന്നും ചൊല്ലാതെ നീയും പോരാമോ
Movie/Album name: Salt Mango Tree
Artists