Mula potti valarum nin paapam nee ethra naal Moodu padathinullil olichu vakkum Enno nashtta maaya jeevanu vendi ee Ekantha dhyaanam kondenthu needum Enthu nedum?
(shara panjarathinnullil)
Language: Malayalam
ശരപഞ്ജരത്തിനുള്ളില്‍ ചിറകിട്ടടിക്കുന്ന ശാരികേ ദു:ഖ ഗായികേ ഇണയെ വേര്‍പിരിഞ്ഞേകാകിയായ നിന്‍ ഹൃദയ നൊമ്പരങ്ങളാരറിയാന്‍?
താനേ തിരിഞ്ഞും മറിഞ്ഞും തളര്‍ന്നു നീ താങ്ങാനാകാത്ത വ്യഥയോടെ ആദം പൊയ്പോയ പറുദീസയിലിപ്പോള്‍ ഏകയാം ഹവ്വയെപ്പോലുഴലുന്നു... ഉഴലുന്നൂ...... (ശരപഞ്ജരത്തിനുള്ളില്‍...)
മുളപൊട്ടി വളരും നിന്‍ പാപം നീ എത്ര നാള്‍ മൂടുപടത്തിനുള്ളിലൊളിച്ചു വെയ്ക്കും? എന്നോ നഷ്റ്റമായ ജീവനുവേണ്ടിയീ ഏകാന്ത ധ്യാനം കൊണ്ടെന്തു നേടും? എന്തു നേടും? (ശരപഞ്ജരത്തിനുള്ളില്‍...)