ഓ...ഓ...ഓ...ഓ... നീല നിലാവൊരു തോണി അരയന്ന ചിറകുള്ള തോണി നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണി പൂന്തോണി നീല നിലാവൊരു തോണി അരയന്ന ചിറകുള്ള തോണി നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണി പൂന്തോണി ഈ നീല നിലാവൊരു തോണി
പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി മനസ്സിന്‍ മടിയില്‍ മയങ്ങും മാനിനു കറുകത്തളിരും തേടി തോണിയില്‍ അലയുകയാണൊരു ഹൃദയം തോറ്റം പാട്ടും പാടി ഈ നീല നിലാവൊരു തോണി
മാറിലെഴുതിയ നഖപടവടിവും മുഖലാളനകളുമായി - 2 തിരയും കരയും രാസകേളിയില്‍ മധുരം പകരും രാവില്‍ നിരുപമ ലഹരികൾ മനസ്സില്‍ പിണയും നിഴലും നിഴലും പോലെ ഈ നീല നിലാവൊരു തോണി അരയന്ന ചിറകുള്ള തോണി നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണി പൂന്തോണി ഈ നീല നിലാവൊരു തോണി നീല നിലാവൊരു തോണി... - 3