ഓർമ്മയിലില്ലേ...ഈ മന്ദഹാസം നീ വരുകില്ലേ...എന്നെ തലോടാൻ... അഴലായ് നിഴലായ് മാറാം നിൻ ജീവനിൽ പൊഴിയും മഴയായ്ത്തീരാം നിൻ പ്രാണനിൽ... ഓർമ്മകളായ് നീ...സ്വപ്നങ്ങളായ് നീ... നീ വരുകില്ലേ...എന്നെ തലോടാൻ...
മെല്ലെ നിൻ വിളി കേൾക്കാൻ ഒരു കുഞ്ഞിക്കുയിലായ് മാറാം മെല്ലെ നിൻ മൊഴി കേൾക്കാൻ ഒരു കാറ്റിൻ അലയായ് മാറാം മഴമുകിലിൻ കുളിരായ് നീ എൻ മനസ്സിൻ ഇതളായ് നീ ഒരു കാറ്റിൻ സ്വരമായ് നീ ഒരു പൂന്തേൻ കണമായ് നീ നീ വരുമോ....അരികിൽ വരുമോ നീ വരുമോ....അരികിൽ വരുമോ.... എൻ പ്രിയനേ...എൻ പ്രിയനേ... ഓർമ്മകളായ് നീ...സ്വപ്നങ്ങളായ് നീ... നീ വരുകില്ലേ...എന്നെ തലോടാൻ...
ഒന്നായ് ഒന്നായ് തീരാൻ ഇനിയെന്നും കൂടെ വേണം നെഞ്ചിൽ ചേർത്തുകിടക്കാൻ എന്നും നീ അരികിൽ വേണം ചിറകുണരും കിളിയായ് നീ ചിരിതൂകും മുകിലായ് നീ നറുമഞ്ഞിൻ കനവായ് നീ ഒരു വേനൽമഴയായ് നീ നീ വരുമോ....അരികിൽ വരുമോ നീ വരുമോ....അരികിൽ വരുമോ.... പ്രിയ സഖിയേ...പ്രിയ സഖിയേ...
ഓർമ്മകളായ് നീ...സ്വപ്നങ്ങളായ് നീ... നീ വരുകില്ലേ...എന്നെ തലോടാൻ...
Movie/Album name: Maanikyam
Movie SummaryMaanikyam is a 2015 Malayalam period drama set in the 1950s in a village near the Kerala-Tamil Nadu border, centering on the lives, loves, and social conflicts of a rural community.
Song Credits
- Song: Ormayilille
- Film: Maanikyam (2015)
- Lyrics: Rafeeq Ahamed
- Music: Bijibal
- Playback: (female lead voice as per film version)
Musical Style
Melancholic melody-driven film song with soft orchestration, blending traditional Malayalam film melody with light semi-classical phrasing.
Raga Details
Information not available.
Key Artists Involved
- Music: Bijibal
- Lyrics: Rafeeq Ahamed
- Film direction: Gireesh C. P. (as credited)