Kunnirangi

1992
Lyrics
Language: Malayalam

കുന്നിറങ്ങി കുങ്കുമ പ്രഭാതമെന്നപോലെ
കുഞ്ഞലക്കിടാങ്ങളുമായി പുഴയൊഴുകി പോകെ
പുഴകടന്നു കൊന്ന പൂക്കും വഴി കടന്നു മെല്ലെ
പഴയകോവില്‍ പടി കയറി തൊഴുതു നിന്നതാരോ
അരയിലൊരു പഴയ പട്ടും അരമണിയും ചാര്‍ത്തി
\\\"അറിയുകില്ലേ എന്നെ\\\" എന്ന മട്ടില്‍ നിന്നതാരോ?

കഥപറയും കവിത പോലെ പുഴയോഴുകി വീണ്ടും
കദനരസ കലിതമെത്ര പാട്ടു പാടി വീണ്ടും
കാവുകള്‍ തന്‍ ദുഖമായ്‌ കാടുകള്‍ തന്‍ രോഷമായി
പൂവുകള്‍ തന്‍ രക്തമായ്‌
പുഴയൊഴുകീ വീണ്ടും ... പുഴയൊഴുകീ വീണ്ടും

കുന്നിറങ്ങി വന്നു പുലര്‍കാല കന്യ വീണ്ടും
കുങ്കുമം അണിഞ്ഞ മുഖം പുഴയെ നോക്കി നിന്നൂ

കണ്ണുനീര്‍ തുടച്ചു വീണ്ടും ഒന്ന് പുഞ്ചിരിക്കും
പെണ്കൊടിപോല്‍ പുലര്‍ വെയിലില്‍ പുഴയോഴുകീ വീണ്ടും

കാറ്റിനോടെന്തിഷ്ടമാണെന്നെത്ര വട്ടം പാടീ
കാട്ടുമുളം കന്യകളും - പുഴയതേറ്റുപാടീ
Movie/Album name: Ulsavamelam
Artists