Kanne Kanmani

1995
Lyrics
Language: Malayalam

കണ്ണേ കണ്മണി പൊന്നേ പൊന്മണി മണിമുത്തേ
ആരീരാരീരാരോ കിങ്ങിണിയണിമുത്തേ (2)
അച്ഛൻ നിന്നുടെ അച്ഛൻ ഒരുനാൾ വരുമല്ലോ
ആ... അച്ഛൻ നിന്നുടെ അച്ഛൻ ഒരുനാൾ വരുമല്ലോ
നീലക്കടലിൻ സ്വർണ്ണക്കരയിൽ നിന്നും
(കണ്ണേ കണ്മണി ...)

വർഷങ്ങൾ പോയി നെടുവീർപ്പുമായ്
കാലങ്ങൾ തൻ രഥമേറി
ആഗമം കാത്ത് കനവുകളോടെ
നിന്നോർമ്മയാൽ കതിർചൂടി
തഴുകിയാൽ ചിരിക്കണ കിലുകിലം
കൊണ്ടിനി വരുമല്ലോ
തഴുകിയാൽ ചിരിക്കണ കിലുകിലം
കൊണ്ടിനി വരുമല്ലോ
ആലോലം താലോലം നിന്നെ കൊഞ്ചിക്കാൻ
(കണ്ണേ കണ്മണി ...)

ആയിരം രാവിൻ കഥകൾ പറഞ്ഞു
യാമങ്ങളിൽ കുളിർ കോരി
സമ്മാനമായി പ്രതിരൂപമായി
അഴകിൻ കിളി വളരുന്നു
മലരിളംചുണ്ടിന് മധുരവും
കൊണ്ടിനി വരുമല്ലോ
മലരിളംചുണ്ടിന് മധുരവും
കൊണ്ടിനി വരുമല്ലോ
ആലോലം താലോലം ഊഞ്ഞാലാടിക്കാൻ
(കണ്ണേ കണ്മണി ...)
Movie/Album name: Pushpamangala
Artists