Janmaandarangalil

2013
Lyrics
Language: English

Nana naa...nana naa...
Janmaantharangalil nee...en manthra veenayil…
Viriyum nilaavinte raagam…aa...aa...
Hridaya thanthukkalil...rithubharitha thaalangalaay
Athi doora deshaantharam..akale…. akale….
Janmaantharangalil nee...en manthra veenayil

Mizhineerilaaro nanayaathe paadi
Piriyaathe naam ponnoree veedhiyil...
Vazhikalillaatha manalidangalil
Thirakal kolkonda pranaya maariyil
Nee vazhiyaay...thunayaay...aa...aa...
Janmaantharangalil nee...en manthra veenayil..haa..aa..

Iniyum varum naal kadhayaanu kaalam
Oru raathriyil kaividum novukal…
Ninamodungaatha phali nilangalil
Uyiru kathunna pranaya venalil
Nee thirayaay...prabhayaay...aa...aa...

Janmaantharangalil nee...ee manthra veenayil
Viriyum nilaavinte raagam..aa...aa...
Hridaya thanthukkalil...rithubharitha thaalangalaay
Athi doora deshaantharam..akale…. akale….
Janmaantharangalil nee...en manthra veenayil..aa...aa...
Language: Malayalam

നന നാ...നന നാ...
ജന്മാന്തരങ്ങളിൽ നീ...എൻ മന്ത്രവീണയിൽ
വിരിയും നിലാവിന്റെ രാഗം...ആ...ആ...
ഹൃദയതന്തുക്കളിൽ...ഋതുഭരിത താളങ്ങളായ്
അതിദൂര ദേശാന്തരം...അകലേ...അകലേ...
ജന്മാന്തരങ്ങളിൽ നീ...എൻ മന്ത്രവീണയിൽ..ആ...ആ...

മിഴിനീരിലാരോ നനയാതെ പാടി
പിരിയാതെ നാം പോന്നൊരീ വീഥിയിൽ...
വഴികളില്ലാത്ത മണലിടങ്ങളിൽ
തിരകൾ കോൾകൊണ്ട പ്രണയമാരിയിൽ
നീ വഴിയായ്...തുണയായ്...ആ...ആ...
ജന്മാന്തരങ്ങളിൽ നീ...എൻ മന്ത്രവീണയിൽ..ഹാ...ആ...

ഇനിയും വരുംനാൾ കഥയാണു കാലം
ഒരു രാത്രിയിൽ കൈവിടും നോവുകൾ
നിണമൊടുങ്ങാത്ത ഫലിനിലങ്ങളിൽ
ഉയിരു കത്തുന്ന പ്രണയ വേനലിൽ
നീ തിരയായ്...പ്രഭയായ്...ആ...ആ...

ജന്മാന്തരങ്ങളിൽ നീ...എൻ മന്ത്രവീണയിൽ..
വിരിയും നിലാവിന്റെ രാഗം..ആ...ആ...
ഹൃദയതന്തുക്കളിൽ ഋതുഭരിത താളങ്ങളായ്
അതിദൂര ദേശാന്തരം...അകലേ... അകലേ...
ജന്മാന്തരങ്ങളിൽ നീ..എൻ മന്ത്രവീണയിൽ..ആ...ആ...
Movie/Album name: Orissa
Artists