Kaattum Ninte Paattum

2015
Lyrics
Language: English

Kaatum ninte paatum
Ore raagathil ore thaalathil
Thammilizhukiyozhukiyora sandhyil
Aattinkarayilolam ninte kanchana padasaravumaay
Konchi kushalam cholliyoraa sandhyayil
Naam aadyachumbana lahariyarinjoo
Naam adyaalingana vyathayilalinjoo
(kaatum ninte...)

Ilakal ilathaalamaay
Alakal thakil melameki...(2)
Devaalaya maninadhavum
Aa thirsandhya than sankalppavum
Aadymay namme abhinandhichu
Aadymay namme anugrahichu
(kaatum ninte...)

Nadhiyilolangal peruki
Kathayil vyathiyanamayi...(2)
Thampuraati nin paattevide
Ninte kolusinte chiriyevide
Ente sandhyakal than kunkumam
Karakondalinte chuzhiyil maanju poy
(kaatum ninte...)
Language: Malayalam

കാറ്റും നിന്റെ പാട്ടും..
ഒരേ രാഗത്തില്‍ ഒരേ താളത്തില്‍
തമ്മിലിഴുകിയൊഴുകിയൊരാ സന്ധ്യയില്‍
ആറ്റിന്‍കരയിലോളം നിന്റെ കാഞ്ചന പാദസരവുമായ്‌
കൊഞ്ചി കുശലം ചൊല്ലിയോരാ സന്ധ്യയില്‍
നാം ആദ്യചുംബന ലഹരിയറിഞ്ഞൂ
നാം ആദ്യാലിംഗന വ്യഥയിലലിഞ്ഞൂ
(കാറ്റും നിന്റെ പാട്ടും...)

ഇലകള്‍ ഇലത്താളമായി
അലകള്‍ തകില്‍ മേളമേകി...(2)
ദേവാലയ മണി നാദവും
ആ ത്രിസന്ധ്യ തന്‍ സങ്കല്പവും
ആദ്യമായ് നമ്മെ അഭിനന്ദിച്ചു
ആദ്യമായ് നമ്മെ അനുഗ്രഹിച്ചു
(കാറ്റും നിന്റെ പാട്ടും...)

നദിയിലോളങ്ങള്‍ പെരുകി
കഥയില്‍ വ്യതിയാനമായി...(2)
തമ്പുരാട്ടി നിന്‍ പാട്ടെവിടെ
നിന്റെ കൊലുസിന്റെ ചിരിയെവിടെ
എന്‍റെ സന്ധ്യകള്‍ തന്‍ കുങ്കുമം
കാര്‍കൊണ്ടലിന്റെ ചുഴിയില്‍ മാഞ്ഞുപോയി
(കാറ്റും നിന്റെ പാട്ടും...)
Movie/Album name: Ammakkoru Thaaraattu
Artists