സാഗരങ്ങളേ ശ്രുതി മീട്ടുമോ വീണ്ടും സ്നേഹനൊമ്പരം നിറയുന്ന സന്ധ്യയില്‍ തഴുകാന്‍ മറന്ന തെന്നലേ ഒരു പാട്ടുമായ് വരൂ.... സാന്ത്വനം തരൂ.... സാഗരങ്ങളേ ശ്രുതി മീട്ടുമോ വീണ്ടും സ്നേഹനൊമ്പരം നിറയുന്ന സന്ധ്യയില്‍
രാത്രിമഴ പെയ്തു തോരും രാവില്‍ ഞാനിന്നേകയായ്.. രാത്രിമഴ പെയ്തു തോരും രാവില്‍ ഞാനിന്നേകയായ് കരയും മനസ്സിനോര്‍മ്മയില്‍ ശലഭം പോല്‍ നീ ചിരി തൂകും കനവില്‍ നീയൊരു മോഹമായ് പരിഭവമേറെച്ചൊല്ലി വരും... ഇരുള്‍ നിറയും നിറമിഴിയില്‍ ഇനിയും സ്നേഹദൂതുമായ് സാഗരങ്ങളേ ശ്രുതി മീട്ടുമോ വീണ്ടും സ്നേഹനൊമ്പരം നിറയുന്ന സന്ധ്യയില്‍...
ആ ...ആ....ആ...ആ....
എത്ര കുളിരായിരുന്നു നീ പകരുന്നൊരു സൌഹൃദം എത്ര കുളിരായിരുന്നു നീ പകരുന്നൊരു സൌഹൃദം ഉരുകും മനസ്സിനെന്തിനേകി നീയൊരു കടലായ് വ്യാമോഹം ഒരു പാഴ്മരുവാം ജന്മമാകെ എന്തിനു തന്നൊരു പൂക്കാലം വിട പറയും നാള്‍ വരെയെന്‍ താരാട്ടായിരുന്നു നീ...