മിഴി രണ്ടും തേൻകിണ്ണം ഇമവീശിവരുന്നവയെൻ മുന്നിൽ അറിയാതെ നെഞ്ചിൽ നീ അഞ്ചലരെയ്യുമ്പോൾ ആ ഓ (മിഴി രണ്ടും.....) മനവീഥികൾ തോറും മധുമാസവിഹാരം പുതുതെന്നലിലോടും വഴിയോരകുടീരം കുളിരേകുന്നു പൂമന്ദിരം മിഴി രണ്ടും തേൻകിണ്ണം ഇമവീശിവരുന്നവയെൻ മുന്നിൽ അറിയാതെ നെഞ്ചിൽ നീ അഞ്ചലരെയ്യുമ്പോൾ
ആ ആഹാ ഹാ ഹാ.... ഓ ഓ ഓ..... സ്വരമേഴും ലാളിക്കും നിൻ വിരലെന്നിൽ മേയുമ്പോൾ നിറമേഴും മേളിക്കും വാർമഴവില്ലായ് മാറും നീ (സ്വരമേഴും.....) നിൻ വീണയിൽ മീട്ടൂ എന്നെ നീ - 2 എൻ കൈവിരൽത്തുമ്പിലൂറൂ പല്ലവീ - 2 ശിലപോലും പൂവാകും മനചാരുതയിൽ മിഴിയൊഴുകുമ്പോൾ അറിയാതെൻ നെഞ്ചിൽ നീ അഞ്ചലരെയ്യുന്നു
ആ.....ആഹാ....ആഹാഹാഹാ...... ചിരിപോലും ചെഞ്ചുണ്ടിൻ ചിപ്പിയിൽ നിന്നും വീഴുമ്പോൾ ഒളിവീശും രോമാഞ്ചം മുത്തണിയിക്കും മേലാകെ (ചിരിപോലും.....) ആ മുത്തുകൾ ദാനം നൽകുമോ - 2 ഈ ചിപ്പിയിൻ മുത്തിലെന്നെ നൽകി ഞാൻ - 2 (മിഴി രണ്ടും.....)