Kaayale Kaayale

2019
Lyrics
Language: Malayalam

കായലേ കായലേ നീ തനിച്ചല്ലേ
കാറ്റലേ കാറ്റലേ കൊണ്ടു പോകല്ലേ
കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ
ഈ രാവുറങ്ങാനുള്ളിലെ താരാട്ട് മൂളില്ലേ
കായലേ കായലേ നീ തനിച്ചല്ലേ

കണ്ണുനീർ വീണുതുളുമ്പിയ കാസയിൽ
കൈമുക്കി ഞങ്ങളെ കാത്തവനേ
കാറ്റത്ത് കീറിയ പായ്മരം തന്നു നീ
നീറ്റിൽ വലിച്ചെറിയല്ലേ
കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ
ഈ രാവുറങ്ങാനുള്ളിലെ താരാട്ട് മൂളില്ലേ

മണലിലോർമ്മത്തോണി പോലെ കാത്ത് നീറുന്നു
നിറമൊഴിഞ്ഞോരന്തിവാനം റാന്തൽ തേടുന്നു
ചിതറുന്നു ഞാൻ ചങ്കിലെ ചില്ലയിൽ നിന്നും
ചുഴി കടന്നും പൊഴി തുറന്നും തുഴയുമെൻ തോണി

കായലേ കായലേ നീ തനിച്ചല്ലേ
കാറ്റലേ കാറ്റലേ കൊണ്ടു പോകല്ലേ
കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ
ഈ രാവുറങ്ങാനുള്ളിലെ താരാട്ട് മൂളില്ലേ
കായലേ കായലേ നീ തനിച്ചല്ലേ
Movie/Album name: Thottappan
Artists