Ee mannum mannin manavum Ullil nirayum oro njodiyum Mele mele vaanin poonkaavilolam Moham neettum oonjaalileraam... Meghangal meyum cheruvil Aavolam koodekkoodaam... Vaarthikal kinnam niraye Aananda poonthenunnaam... Aananda poonthenunnaam...hoy hoy.... (kanavin kanimala....)
Language: Malayalam
കനവിൻ കണിമല കയറി പുതു വെൺ പുലരികളെഴുതി ഈ വനികളിൽ കുറുകുറു കുറുകി വഴികളിൽ കളിചിരി ചിതറി.... പാടും വണ്ണാത്തിപ്പുള്ളിൻ പാട്ടും കാണാതെ ചൊല്ലി.... പായും തോടിൻ കുറുകെ നീന്തി ഭ്രാന്തൻ പൂവിൻ ചെവിയിൽ നുള്ളി.... (കനവിൻ കണിമല....)
പൊയ്പ്പോകും നാളിൻ കഥകൾ കാതിൽ പറയും ഓരോ മരവും ഓടും മാനും...ചാടും പൂവാൽക്കുരങ്ങും ഓരോ പാഠം ചൊല്ലാതെ ചൊല്ലും കാതങ്ങൾ പോകാമിനിയും രാവോരം ചെല്ലും മുൻപേ... കാലത്തെ പുതുതായെഴുതാം സ്വപ്നത്തിൻ പീലിത്തുമ്പാൽ സ്വപ്നത്തിൻ പീലിത്തുമ്പാൽ...ഹോയ് ഹോയ്.... (കനവിൻ കണിമല....)
ഈ മണ്ണും മണ്ണിൻ മണവും ഉള്ളിൽ നിറയും ഓരോ ഞൊടിയും മേലേ മേലേ വാനിൻ പൂങ്കാവിലോളം മോഹം നീട്ടും ഊഞ്ഞാലിലേറാം.... മേഘങ്ങൾ മേയും ചെരുവിൽ ആവോളം കൂടെക്കൂടാം... വാർത്തിങ്കൾ കിണ്ണം നിറയെ ആനന്ദ പൂന്തേനുണ്ണാം.... ആനന്ദ പൂന്തേനുണ്ണാം...ഹോയ് ഹോയ്.... (കനവിൻ കണിമല....)