Maayaamayooram

1998
Lyrics
Language: Malayalam

ആ...ആ...ആ...ആ
മായാമയൂരം പീലിനീർത്തും
മാരിവിൽ കിനാവോ (2)
ആ ശ്യാമരാളം കേളിയാടും
ആർദ്രമാം നിലാവോ
ഋതുശോഭയാർന്ന പോലെ ഓ.. ഓ...
ഋതുശോഭയാർന്ന പോലെ
മനസിന്റെ പുളിനമാകെ
(മായാമയൂരം ...)

മാഘമാസ രാവിൽ
കദളീവനത്തിനരികിൽ (2)
ഈ മേഘവർണ്ണ തൂവൽ
പൊഴിയുന്ന വള്ളിക്കുടിലിൽ
ഞാൻ കാത്തിരുന്നു നിന്നെ
വേഴാമ്പലെന്ന പോലെ (3)
നീ വന്നണഞ്ഞ നേരം ഓ
നീ വന്നണഞ്ഞ നേരം
നവ ഹർഷ വർഷമായി
(മായാമയൂരം....)

പാരിജാത മലരിൻ
നറു സൗരഭം തുളുമ്പി (2)
ഈ പാൽനിലാവ് പോലെ
ഒരു ദേവഗാനമൊഴുകി
കാണാതെ വന്നു നീയെൻ
വിരലൊന്നു തൊട്ട നേരം (3)
നീയെന്റെ ഉള്ളിലേതോ
മധുമാസമായുണർന്നു
(മായാമയൂരം....)
Movie/Album name: Kalaapam
Artists