Karumbiyaam Ammayude

1988
Lyrics
Language: English

Karumbiyaam ammayude
Velumbiyaam makaloru
Cherumakal sundarye kinaavukandu
Karuthamaanathu neengum
Velutha meghangalkkullil
Thudutha chandrane aval kinaavukandu

Malamolil naadukaanippaarayude
Arikile kilimarachottilinnum
Manassil kulirumaay kaathu nilkkum kidaathinjan
Inavarum varumennu kothichirunnu

Ilamkaattil thalirilakal pole
Kralil thudippumaay kaathirunnu
Pakalethra kzhinjittum iravethrakozhinjittum
Avalude thozhan vannu kaninjathilla
Language: Malayalam

കറുമ്പിയാം അമ്മയുടെ വെളുമ്പിയാം മകളൊരു
ചെറുമകൾ സുന്ദരിയെ കിനാവു കണ്ടു
കറുത്ത മാനത്തു നീങ്ങും വെളുത്ത മേഘങ്ങൾക്കുള്ളിൽ
തുടുത്ത ചന്ദ്രനെ അവൾ കിനാവു കണ്ടു
തുടുത്ത ചന്ദ്രനെ അവൾ കിനാവു കണ്ടു
(കറുമ്പിയാം...)

മലമോളിൽ നാടുകാണിപ്പാറയുടെ അരികിലെ കിളിമരച്ചോട്ടിലിന്നും (2)
മനസ്സിൽ കുളിരുമായ് കാത്തു നിൽക്കും കിടാത്തി ഞാൻ
ഇണ വരും വരുമെന്നു കൊതിച്ചിരുന്നു
(കറുമ്പിയാം...)

ഇളം കാറ്റിൽ തളിരിലകൾ പോലെ കരളിൽ തുടിപ്പുമായ് കാത്തിരുന്നു (2)
പകലെത്ര കഴിഞ്ഞിട്ടും ഇരവെത്ര കൊഴിഞ്ഞിട്ടും
അവളുടെ തോഴൻ വന്നു കനിഞ്ഞതില്ല
(കറുമ്പിയാം...)
Movie/Album name: Paadamudra
Artists