Sree Raagam

1995
Lyrics
Language: English

Shreeraagam aayiramithalaarnna thaamaramalaraayunarnnu
Shaaradaveenaa manthraakshariyil saraswatheeyaamam vidarnnu
Layam thaalalayam bhaavaraagamelalayam
Pulari poothulanja vinmudiyil
Aalaapanangal peyyum aardralayam
Shreeraagam...shreeraagam...

Vaikaashithamizhpenkodi ponviralaal
Arippodikkolangal ezhuthukayaay
Ashtamangalyavum ponkalum niranju
Thamizhin azhakaam pazhamozhiyil
(layam)

Kilungum chilankakalil pon thaalakkaikal
Kelppoo thiruvarangil
Agrahaarangal thuyilunarunnu
Kaavadichinthin inimakalil
(layam)
Language: Malayalam

ശ്രീരാഗം ആയിരമിതളാര്‍ന്ന
താമരമലരായുണര്‍ന്നു
ശാരദവീണാ മന്ത്രാക്ഷരിയില്‍
സരസ്വതി യാമം വിടര്‍ന്നു
ലയം താളലയം ഭാവരാഗമേളലയം
പുലരി പൂത്തുലഞ്ഞ വിണ്മുടിയില്‍
ആലാപനങ്ങള്‍ പെയ്യും ആര്‍ദ്രലയം
ശ്രീരാഗം.... ശ്രീരാഗം....

വൈകാശിത്തമിഴ്‌പെണ്‍കൊടി പൊന്‍‌വിരലാല്‍
അരിപ്പൊടിക്കോലങ്ങള്‍ എഴുതുകയായ്
അഷ്ടമംഗല്യവും പൊങ്കലും നിറഞ്ഞു
തമിഴിന്‍ അഴകാം പഴമൊഴിയില്‍
(ലയം)

രിമപനി മപനി
രിഗരിസനി പധനിസ രിഗരിസരി രിപമപ
പനിസരി ഗരിസനിരി സനി പനിസരി
സരിധ നിധപ പനിപ മപമ രിഗരിസ രിമപനി
(ശ്രീരാഗം)

കിലുങ്ങും ചിലങ്കകളില്‍ പൊന്‍‌താളക്കൈകള്‍
കേള്‍പ്പൂ തിരുവരങ്ങില്‍...
അഗ്രഹാരങ്ങള്‍ തുയിലുണരുന്നു...
കാവടിച്ചിന്തിന്‍ ഇനിമകളില്‍...
(ലയം)

നിപനി മപനി
രിമപനി സരിമപനി സരിമപനി സനിപ
പനിസരി ഗരിസ നിരിസനിധ
നിപമ രിഗരിസ നിസരിമപനി
(ശ്രീരാഗം)
Movie/Album name: Sreeraagam
Artists