Kelilolam thooval

1982
Lyrics
Language: English

Keleelolam thooval veeshum saayam thennal
Thullum thaithennal thenallippoovin chundil
Neyyum poomutham sringaarakkanni nritham
Neyyum unmaadam nilaavin vaadiyil

Vaanazhake kanimalarithale
Nin mizhiyil madhujalakanamo
Vaanaveedhiyil chuvadilakiyaadunnithaa
Paraagamo nishaagandhi kanye
Rajanikal thorum laharikal
Ramanikaykkullil kothiyunarthi
Yaamangal thorum kreedaavilolupe

Paalozhukum mathiyolimazhayil
Thaarukalil madalaharikalo
Paarunnuvo swarajathikal paadunnuvo
Vikaaramo maasmaraakshimaare
Vanikalkkullil swayamunarille
Swarllokam pol sangeethasaagaram
Language: Malayalam

കേളീലോലം തൂവൽ വീശും സായം തെന്നൽ
തുള്ളും തൈ തെന്നൽ തേനല്ലിപ്പൂവിൻ ചുണ്ടിൽ
നെയ്യും പൂമുത്തം ശൃംഗാരക്കന്നിനൃത്തം
നെയ്യും ഉന്മാദം നിലാവിൻ വാടിയിൽ
(കേളീലോലം..)

വാനഴകേ കനി മലരിതളേ
നിൻ മിഴിയിൽ മധു ജലകണമോ
വാനവീഥിയിൽ ചുവടിളകിയാടുന്നിതാ
പരാഗമോ നിശാഗന്ധി കന്യേ
രജനികൾ തോറും ലഹരികൾ
രമണികക്കുള്ളിൽ കൊതിയുണർത്തീ
യാമങ്ങൾ തോറും ക്രീഡാവിലോലുപേ
(കേളീലോലം..)

പാലൊഴുകും മതിയൊളിമഴയിൽ
താരുകളിൽ മദലഹരികളോ
പാറുന്നുവോ സ്വരജതികൾ പാടുന്നുവോ
വികാരമോ മാസ്മരാക്ഷിമാരേ
വനികൾക്കുള്ളിൽ സ്വയമുണരില്ലേ
സ്വർലോകം പോൽ സംഗീത സാഗരം
(കേളീലോലം..)
Movie/Album name: Sindoorasandhyaykku Mounam
Artists