SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Soorya shalabham mookamuruki Kaattilenthe pollinilppuu Paavamee kolangal...(sooryashalabham..) Irulilalayum snehamegham Paathi peythum paathi maanjum Ekanaay kezhunnu... (soorya shalabham...) Raakkoottile panimathi paribhavam paadi Neer mullayo venalil kuliridam thedi Pozhiyaathe peytha mazhayil Neerumoru maina thengi veenu Aardramoru novupaattil neenthi Hridayamo thenjumaanju poyi Enthinee praananil praananaay nee thottu (soorya shalabham...) Ethormma than chudukanam mizhikalil chilloori Murivettoree maanasam chitharidum neram Virayaarnna chundilaliyum gaanamoru Shyaama maunamaayi Neelumoru raathri yaathra pokum Kanavile shokavenu mooli Vaarilam paithale vaadi nee veenuvo... (soorya shalabham...) സൂര്യശലഭം മൂകമുരുകി കാറ്റിലെന്തേ പൊള്ളിനില്‍പ്പൂ പാവമീ കോലങ്ങള്‍ (സൂര്യശലഭം ) ഇരുളിലലയും സ്നേഹമേഘം പാതി പെയ്തും പാതി മാഞ്ഞും ഏകനായി കേഴുന്നു (സൂര്യശലഭം ) രാക്കൂട്ടിലെ പനിമതി പരിഭവം പാടി നീര്‍മുല്ലയോ വേനലില്‍ കുളിരിടം തേടി പൊഴിയാതെ പെയ്ത മഴയില്‍ നീറുമൊരു മൈന തേങ്ങി വീണു ആര്‍ദ്രമൊരു നോവുപാട്ടില്‍ നീന്തി ഹൃദയമോ തേഞ്ഞുമാഞ്ഞു പോയി എന്തിനീ പ്രാണനില്‍ പ്രാണനായു് നീ തൊട്ടു (സൂര്യശലഭം ) ഏതോര്‍മ്മ തന്‍ ചുടുകണം മിഴികളില്‍ ചില്ലൂരി മുറിവേറ്റൊരീ മാനസം ചിതറിടും നേരം വിറയാര്‍ന്ന ചുണ്ടിലലിയും ഗാനമൊരു ശ്യാമമൗനമായി നീളുമൊരു രാത്രിയാത്ര പോകും കനവിലേ ശോകവേണു മൂളി വാരിളം പൈതലേ വാടി നീ വീണുവോ (സൂര്യശലഭം )
Movie/Album name: Ordinary
Artists