Ivide vithacha mohana vanabhoomikalil Vithacha swapnangalilla Thalamurayalayum oosharabhoovil Uyirthezhunnelkkuka naam Puthiyoru maanava mochana sooryan Vilichunarthukayille namme Vilichunarthukayille Oh..oh..oh.. (nagarame...)
Language: Malayalam
നഗരമേ മഹാ നഗരമേ ആരെയുമാരെയുമറിയാതെ ആദി മദ്ധ്യാന്തങ്ങൾ തിരയാതെ നേരിന്റെ സൂര്യനേ കാണാത്ത ഭ്രാന്തിയായ് രാവും പകലും പായുന്നു നീ രാവും പകലും പായുന്നു (നഗരമേ...)
വിശപ്പും ദാഹവും വിഴുപ്പും താങ്ങി വിളക്കുമാടങ്ങൾ തേടി (2) വിധിയുടേ മുൾമുന പാകിയ വഴികളിൽ അഭയാർഥികളായി ഞങ്ങൾ അരമന രഹസ്യം അറിയാതലയും കരിനിഴലുകളായി ഓ..ഓ..ഓ.. (നഗരമേ...)
ഇവിടെ മോഹന വനഭൂമികളിൽ വിതച്ച സ്വപ്നങ്ങളില്ലാ (2) തലമുറയലയും ഊഷരഭൂവിൽ ഉയിർത്തെഴുന്നേൽക്കുക നാം പുതിയൊരു മാനവമോചന സൂര്യൻ വിളിച്ചുണർത്തുകയില്ലേ.. നമ്മെ വിളിച്ചുണർത്തുകയില്ലേ.. ഓ..ഓ..ഓ.. (നഗരമേ...)