SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mehfil kozhukkanu penne Shehnai kekkunnu ponne Thabala perukkanu koode Saarangi paadunnu kanne Hey...balabala muzhakkanu sadiru Petti paattilu mayamganu raavu.. Naale velukkana neram kaathu Varnna kanavukal neyyana maaran... Innalakale...thirike varumo Kanavinazhake...pirake varumo... Onnu kaanaan kanavu tharumo... Koode varuvaan chiraku tharumo... Mehfil kozhukkanu penne Shehnai kekkunnu ponne Thaka thabala perukkanu koode Saarangi paadunnu kanne... Vaa penne...oh oh oh... Kunthirikka pukayaay ozhukum Thuramukhathe kuliru... Aanayikkaan aarppu vilikkum Azhimukhathe thirakal... Vencharikkaan puthumazhayethum Ponnurukkaan minnal Thaali minninu noolizha korkkaan Ponnarippraavethum... Arikeyethum arikilethum Ninte manavaalan.... Innalakale...thirike varumo Kanavinazhake...pirake varumo... Onnu kaanaan kanavu tharumo... Koode varuvaan chiraku tharumo... Kaathu kaathoru naalu pirakkum Nalla pulari janikkum... Veenjukondu virunnu nirathum Paana paathram nirayum... Maaranothu madangum pennoru Maarivillaay marayum... Kaayalalakal thottu thalodum Kochi kattu vithumpum Poyi varu nee...poy varuu nee... Puthukkappennaale.... Innalakale...thirike varumo Koode varuvaan chiraku tharumo... Innalakale...thirike varumo.. Kanavinazhake...pirake varumo... Onnu kaanaan kanavu tharumo... Koode varuvaan chiraku tharumo... Aa...aa....aa... മെഹഫിൽ കൊഴുക്കണു പെണ്ണേ ഷഹനായ് കേൾക്കുന്നു പൊന്നേ തബല പെരുക്കണു കൂടെ സാരംഗി പാടുന്നു കണ്ണേ ഹേയ്...ബലബല മുഴക്കണു സദിരു് പെട്ടി പാട്ടിലു് മയങ്ങണു രാവു്.. നാളെ വെളുക്കണ നേരം കാത്തു് വർണ്ണക്കനവുകൾ നെയ്യണ മാരൻ... ഇന്നലകളേ...തിരികെ വരുമോ കനവിനഴകേ...പിറകെ വരുമോ... ഒന്നു കാണാൻ കനവു തരുമോ... കൂടെ വരുവാൻ ചിറകു തരുമോ... മെഹഫിൽ കൊഴുക്കണു പെണ്ണേ ഷഹനായ് കേൾക്കുന്നു പൊന്നേ തക തബല പെരുക്കണു കൂടെ സാരംഗി പാടുന്നു കണ്ണേ... വാ പെണ്ണേ...ഓ ഓ ഓ... കുന്തിരിക്കപ്പുകയായ് ഒഴുകും തുറമുഖത്തെ കുളിരു്... ആനയിക്കാൻ ആർപ്പു വിളിക്കും അഴിമുഖത്തെ തിരകൾ... വെഞ്ചരിക്കാൻ പുതുമഴയെത്തും പൊന്നുരുക്കാൻ മിന്നൽ താലിമിന്നിനു നൂലിഴ കോർക്കാൻ പൊന്നരിപ്രാവെത്തും... അരികെയെത്തും അരികിലെത്തും നിന്റെ മണവാളൻ.... ഇന്നലകളേ...തിരികെ വരുമോ കനവിനഴകേ...പിറകെ വരുമോ... ഒന്നു കാണാൻ കനവു തരുമോ... കൂടെ വരുവാൻ ചിറകു തരുമോ... കാത്തു കാത്തൊരു നാളു പിറക്കും നല്ല പുലരി ജനിക്കും... വീഞ്ഞുകൊണ്ടു വിരുന്നു നിരത്തും പാനപാത്രം നിറയും... മാരനൊത്തു മടങ്ങും പെണ്ണൊരു മാരിവില്ലായ് മറയും... കായലലകൾ തൊട്ടു തലോടും കൊച്ചിക്കാറ്റു വിതുമ്പും പോയി വരു നീ...പോയ് വരൂ നീ... പുതുക്കപ്പെണ്ണാളേ.... ഇന്നലകളേ...തിരികെ വരുമോ കൂടെ വരുവാൻ ചിറകു തരുമോ... ഇന്നലകളേ...തിരികെ വരുമോ കനവിനഴകേ...പിറകെ വരുമോ... ഒന്നു കാണാൻ കനവു തരുമോ... കൂടെ വരുവാൻ ചിറകു തരുമോ... ആ...ആ....ആ.....
Movie/Album name: Honey Bee
Artists