സുഖമോ സുഖമോ പ്രിയനേ നീ പറയൂ വിജനമേതോ വഴിയിലായ് ഞാൻ വിരഹം വിതുമ്പും കരളിൽ നിൻ സ്മൃതി പാടി പുലർകാലം അകലേ (സുഖമോ സുഖമോ...)
ഓർമ്മ നീട്ടും മൺവിളക്കും വീണുടഞ്ഞു ആർദ്രമാകും മനമറിയാതെ നീയകന്നു അകലെയെന്നാലും കാണുമോ നീറും ഹൃദയം തഴുകുമോ മറന്നുവോ നീ മറന്നുവോ കനവിൻ കാണാച്ചിറകിൽ വരുമോ (സുഖമോ സുഖമോ...)
വർണ്ണമോലും പൊൻവസന്തം പോയ് മറഞ്ഞു പോയ നാളിൻ മധു പകരാതെ നീ മറഞ്ഞു ഇനിയൊരു ജന്മം നൽകുമോ സ്നേഹം പകരാൻ കഴിയുമോ അറിയുമോ നീ അറിയുമോ അഴകിൻ അലയായ് അരികിൽ വരുമോ (സുഖമോ സുഖമോ...)
Movie Summary:Arabipponnu (Oru Perunnaal Raavil) is a 2011 Malayalam film centered on the lives and struggles of a group of people in a coastal/Arabian setting, exploring themes of love, longing, and survival.
Song Credits: Song "Sukhamo" from the film Arabipponnu (Oru Perunnaal Raavil) (2011). Lyricist and composer details are not reliably documented.
Musical Style: Melodic Malayalam film song with a soft, contemplative feel.