Vidaparayaan Maathram

1988
Lyrics
Language: English

Vidaparayaan maathram
Chila bandhangal mannil
Vila parayaan maathram
Chila swapnangal ullil...
(vidaparayaan maathram...)

Aduthavar thammil akalumpol
Aathma dalangal nanayumpol
(aduthavar....)
Onnu vilichaal arikil anayaan
Piriyumpozhum kothikkunno
Palathum marakkaan thuniyunno...
(vidaparayaan maathram...)

Manassil mathilukal illaathe
Mahimayil ninnum pularnnavaro..
(manassil....)
Kanneerkkanangal karalil peri
Poya dinangale thazhukunno..
Ellaam ormmayaay maarunno....
(vidaparayaan maathram...)
Language: Malayalam

വിടപറയാന്‍ മാത്രം
ചില ബന്ധങ്ങള്‍ മണ്ണില്‍
വില പറയാന്‍ മാത്രം
ചില സ്വപ്നങ്ങള്‍ ഉള്ളില്‍...
(വിടപറയാന്‍ മാത്രം...)

അടുത്തവര്‍ തമ്മില്‍ അകലുമ്പോള്‍
ആത്മദലങ്ങള്‍ നനയുമ്പോള്‍..
(അടുത്തവര്‍....)
ഒന്നുവിളിച്ചാല്‍ അരികില്‍ അണയാന്‍
പിരിയുമ്പോഴും കൊതിക്കുന്നോ
പലതും മറക്കാന്‍ തുനിയുന്നോ...
(വിടപറയാന്‍ മാത്രം...)

മനസ്സില്‍ മതിലുകള്‍ ഇല്ലാതെ
മഹിമയില്‍ നിന്നും പുലർന്നവരോ..
(മനസ്സില്‍....)
കണ്ണീര്‍ക്കണങ്ങള്‍ കരളില്‍ പേറി
പോയ ദിനങ്ങളെ തഴുകുന്നോ..
എല്ലാം ഓര്‍മ്മയായ് മാറുന്നോ....
(വിടപറയാന്‍ മാത്രം...)
Movie/Album name: Vida Parayaan Maathram
Artists