പൊന്നാമ്പൽ പൂവിൻ ചേലായ് നിൻ മുഖം നിറയുന്നൂ കനവായ് കരളിൽ നിത്യവും.. ആ...ആ...ആ...ആ...... പൊന്നാമ്പൽ പൂവിൻ ചേലായ് നിൻ മുഖം നീ നിറയുന്നൂ കനവായ് കരളിൽ നിത്യവും.. നിൻ പൂഞ്ചൊടിയിൽ തേൻ നുകരാൻ മധു ശലഭം അണയും.... ഈ പൂമിഴിയിൽ തിരിനാളം പോലെൻ മോഹം പൂക്കും... പോകാം കാണാത്തൊരു മേട്ടിൽ തനിയേ നാം... (മുല്ലപ്പൂവിൻ ചുണ്ടിൽ....)
മഴമുത്തായ് പൊഴിയുന്നെൻ കാതിൽ നിൻ സ്വരം പകരാം ഞാൻ തളിർമെയ്യിൽ പൂവിൻ സൗരഭം ആ...ആ...ആ...ആ...... മഴമുത്തായ് പൊഴിയുന്നെൻ കാതിൽ നിൻ സ്വരം ഓ...പകരാം ഞാൻ തളിർമെയ്യിൽ പൂവിൻ സൗരഭം എൻ പൂവനിയിൽ പുതുമഴയായ് നീ എന്നും നിറയൂ... ഇനി എന്നെന്നും ഞാൻ മൂളും നിൻ പ്രണയം മധുരം... പാടാം പാടാത്തൊരു ഗാനം ഇനി എന്നും.... (മുല്ലപ്പൂവിൻ ചുണ്ടിൽ....)