People wanna step into the party and jam Want to make it break it down the music with the scoops What you wanna do baby It's on you baby Gonna walk around man Who the hell are you
Hey i am young, having fun, don't you see Hey live it light, life is free, way to be Pretty girls everywhere, out for me So here we go, start moving (nenchinullil..)
Hey i am young, having fun, don't you see Hey live it light, life is free, way to be Pretty girls everywhere, out for me So here we go, start moving (nenchinullil..)
Ye habibi, ye habibi Ye... yi... Party like a rock star Look like a movie star Play like an all star Aha...
Hey i am young, having fun, don't you see Hey live it light, life is free, way to be Pretty girls everywhere, out for me So here we go, start moving
Language: Malayalam
നെഞ്ചിനുള്ളിൽ നെഞ്ചിനുള്ളിൽ ചിറകനങ്ങി കൺ മിഴിച്ച് നോക്കുമ്പോഴും കനവൊരുങ്ങി സ്വർഗ്ഗം തോൽക്കും ലോകം കണ്ട് മിഴി വിളങ്ങി എണ്ണിയാലും തീരാപ്പൂക്കൾ കൈയ്യിലൊതുങ്ങി ഓട്ടുമണി താളം രൂപമാവുമ്പോൾ തേനൊലിക്കും വാനൊലിക്കും ആകാരം ചേരുമ്പോൾ (നെഞ്ചിനുള്ളിൽ…)
മൗസിൻ ക്ലിക്കിൽ മാറ്റാം ലോകത്തിന്നതിരുകളെ കണ്ണാടിച്ചുമരെല്ലാം ചിറകാൽ തല്ലാം ഓരോ പൂവും നുകരാൻ ഒരു പൂന്തോട്ടം വാങ്ങാം ഞാൻ രാവും പകലായ് തീരാൻ പ്രണയാവേശം അകലെ വെൺമാളികയിൽ അഴകോലും താരകളേ അരികെ വന്നണയാമോ അനുരാഗം പകരാമോ പൊങ്ങിപ്പറന്നിടാൻ തമ്മിൽ കലർത്തിടാൻ ഒന്നായ് അലിഞ്ഞിടാൻ നേരുന്നു ദാഹം മോഹം (നെഞ്ചിനുള്ളിൽ…)
ചാറ്റിൽ മൊഴിയും കിളികൾ ഉടലോടെ വന്നണയുകയായ് പെണ്മാനം പൊന്മാനം ഒരു കൈ ദൂരെ ഓരോ തിരയും പുണരാൻ കടലോരം ഞാൻ വാങ്ങീടാം നിറവും മണവും പൊഴിയാൻ മുത്തരികിൽ വേണം അറിയാ പൊൻമേടകളിൽ കഴിയും പെൺകുരുവികളേ അഴിവാതിൽ പഴുതുകളിൽ അടയാളം തന്നാട്ടേ എന്തും നിവർത്തിടാൻ എല്ലാം മറന്നിടാൻ തുള്ളിപ്പതഞ്ഞിടാൻ ഏറുന്നു ദാഹം മോഹം (നെഞ്ചിനുള്ളിൽ…)