Paapaleela Lolanaavaan
2015
Paapaleelaa lolanaavaan shaapamo varadaanamo..
Pinnile vaaythaarikalkkaay mookamaam pakarnnaattamo...
Niyogamaam thirumudi chooduka lahariyil aaduka iniyum....
Iniyum......
Anthara shruthi poya nenchile...chengilathaalangale....
Indriyangal pukanja ven puka muttum asthamayangale...
Shubhaa shubham thirayuvathenthinu likhithamee jeevagathi thudaruu...
Thudaruu.....
Thaaramudraa leelayaalee yaamini smara kaamini
Goodamaayi jeeva rathi than bhaavamaadukayaavumo...
Charaacharam muzhuvanum ethoru charadile paazhmanikal ivide....
Ivide.......
പാപലീലാലോലനാവാൻ ശാപമോ വരദാനമോ..
പിന്നിലെ വായ്ത്താരികൾക്കായ് മൂകമാം പകർന്നാട്ടമോ...
നിയോഗമാം തിരുമുടി ചൂടുക ലഹരിയിലാടുക ഇനിയും....
ഇനിയും......
അന്തരശ്രുതി പോയ നെഞ്ചിലെ...ചേങ്ങിലത്താളങ്ങളേ....
ഇന്ദ്രിയങ്ങൾ പുകഞ്ഞ വെൺപുക മുറ്റും അസ്തമയങ്ങളേ...
ശുഭാശുഭം തിരയുവതെന്തിനു് ലിഖിതമീ ജീവഗതി തുടരൂ...
തുടരൂ.....
താരമുദ്രാലീലയാലീ യാമിനീ സ്മരകാമിനി
ഗൂഢമായി ജീവരതിതൻ ഭാവമാടുകയാവുമോ...
ചരാചരം മുഴുവനും ഏതൊരു ചരടിലെ പാഴ്മണികൾ ഇവിടെ....
ഇവിടെ.......
Movie/Album name: Kaliyachan
Artists