അരക്കു ചുറ്റും പൊന്നേലസ്സ് അതിന്നു ചുറ്റും മുത്തുക്കൊലുസ്സ് നീ അടിമുടി പൂത്തൊരു സ്വര്‍ണ്ണപ്പൂമരം ആടിവരും പോലേ - പന്തലില്‍ പാടിവരും പോലേ പുതുക്കപ്പെണ്ണേ നിന്നെ പൂമാലക്കുരുക്കിട്ടു പിടിക്കുമല്ലോ - കൈയ്യില്‍ ഒതുക്കുമല്ലോ പുന്നാരമണവാളന്‍ ഇന്നു നിന്‍ പുന്നാര മണവാളന്‍ (മുച്ചീട്ടു )
മുടിക്കു മീതേ പനിനീര്‍ തൈലം അതിനു മീതേ പൊന്നും തട്ടം നീ ബദറുല്‍ മുനീറിനെ തേടിവരുന്നൊരു ഹുസുനുല്‍ ജമാല്‍ പോലേ കുസൃതിപ്പെണ്ണേ നിന്റെ നാണത്തിന്‍ മുഖപടം എടുക്കുമല്ലോ - മുട്ടിക്കിടക്കുമല്ലോ പുന്നാരപ്പുതുമാരന്‍ - ഇന്നു നിന്റെ പുന്നാരപ്പുതുമാരന്‍ (മുച്ചീട്ടു )