Moham kondu njan

1983
Lyrics
Language: English

Moham kondu njaan dhooreyetho
Eenam pootha naal madhu thedi poyi
Neele thaazhe thaliraarnnu poovanangal

Kannil kathum dhaaham bhaavajaalam peeli neerthee
Varnangalaal mele kathir maala kaikal neettee
Swarna thereree njaan thanka thinkal pole
Dhoore aakaasham nakshathra pookkal than therottam
Aha
(moham)

Mannil pookkum melam raaga bhaavam thaalamenthee
Thumbikalaay paari manam thedi ooyalaadi
Narum punchiri poovaay swapna kanjukam charthee
Aarum kaanaathe ninnappol sangama sayoojyam
Aa
(moham)
Language: Malayalam

മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ
ഈണം പൂത്ത നാള്‍ മധു തേടിപ്പോയി
നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍
(മോഹം)

കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി
വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി
സ്വര്‍ണ്ണത്തേരേറി ഞാന്‍ തങ്കത്തിങ്കള്‍‌പോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കള്‍തന്‍ തേരോട്ടം
(മോഹം)

മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നകഞ്ചുകം ചാര്‍ത്തി
ആരും കാണാതെ നിന്നപ്പോള്‍ സംഗമസായൂജ്യം
(മോഹം)
Movie/Album name: Shesham Kaazhchayil
Artists