Indraneelaraavu

1997
Lyrics
Language: English

Indraneela raavupole tharalamaay
Raagalolayaam sandhyayaay
Paazh marubhoovil puthu mazha thoovum
Thiru hridayam pole..
Yamune........paaduu....priya geetham...
Indraneela raavupole tharalamaay

Ee velayil...madhurodaarayaay
Praana thanthri meetti melle unaruu devee (ee velayil.....)
Divyamaam sangeethamaay aayiram janmangalil
Thedee....nin kaarunyam........
Neeyaruliya thiruvaay mozhi madhuram...madhuram...
(indraneela raavupole........)

Nin saandramaam chethohaariyaam
Sneha gaadha othidunnu varnnakkilikal (nin saandramaam...)
Maanasam vaachaalamaay...aardramaay then chinthukal
Vidarunnuu..vachanangal
Ven chandrika veenozhukiya kanavin puzhayil....
(indraneela raavupole........)
Language: Malayalam

ഇന്ദ്രനീലരാവുപോലെ തരളമായ്
രാഗലോലയാം സന്ധ്യയായ്
പാഴ്മരുഭൂവില്‍ പുതുമഴതൂവും
തിരുഹൃദയം പോലെ
യമുനേ........പാടൂ....പ്രിയ ഗീതം...
ഇന്ദ്രനീലരാവുപോലെ തരളമായ്

ഈ വേളയില്‍ ...മധുരോദാരയായ്
പ്രാണതന്ത്രി മീട്ടി മെല്ലെ ഉണരൂ ദേവീ (ഈ വേളയില്‍ .....)
ദിവ്യമാം സംഗീതമായ് ആയിരം ജന്മങ്ങളില്‍
തേടീ....നിന്‍ കാരുണ്യം........
നീയരുളിയ തിരുവായ് മൊഴി മധുരം...മധുരം...
(ഇന്ദ്രനീല രാവുപോലെ........)

നിന്‍ സാന്ദ്രമാം ചേതോഹാരിയാം
സ്നേഹഗാഥയോതിടുന്നു വർണ്ണക്കിളികള്‍ (നിന്‍ സാന്ദ്രമാം...)
മാനസം വാചാലമായ്...ആര്‍ദ്രമായ്‌ തേന്‍ ചിന്തുകള്‍
വിടരുന്നൂ..വചനങ്ങള്‍
വെൺചന്ദ്രിക വീണൊഴുകിയ കനവിന്‍ പുഴയില്‍
(ഇന്ദ്രനീല രാവുപോലെ........)
Movie/Album name: Ithaa Oru Snehagaadha
Artists