ഇരുളിൻ കയങ്ങളിൽ പുതിയൊരു സൂര്യൻ പുലർന്നുവോ കണ്ണീർത്തടങ്ങളിൽ രാവിൻ പ്രണയം വിരിഞ്ഞുവോ വാർമുകിലിൻ കരിമെയ്യിൽ മഴവില്ലിൻ ചിരി വിരിഞ്ഞൂ നിറങ്ങൾ തൂവി സ്നേഹമഴ (ഇരുളിൻ..)
പറയാൻ മറന്നൂ പാടാൻ മറന്നൂ മിണ്ടാതെ മിണ്ടീ മൗനങ്ങൾ സ്നേഹാർദ്രമായ് (2) വേദനമറന്നു പോയ്മുഖ ചന്ദ്രിക തെളിഞ്ഞുപോയ് മിഴികൾ നനഞ്ഞുപോയ് ഈ പരിഭവലയങ്ങളിൽ (ഇരുളിൻ..)
ഇവളെന്റെ ജീവൻ ഇവളെന്റെ താളം ജന്മാന്തരങ്ങൾ തേങ്ങുന്നോ പൊന്നോർമ്മയിൽ (2) എന്തിനു കരഞ്ഞൂ എന്തിനു പിണങ്ങി നീ എന്തിനു തലോടി എന്തിനു പുണർന്നു നീ (ഇരുളിൻ..)
Movie/Album name: December
Movie Summary: December is a 2005 Malayalam film directed by Ashok R. Nath, revolving around themes of love, loss, and relationships set against a wintry, emotional backdrop.
Song Credits:
- Song: Irulin Kayangalil [F]
- Film: December (2005)
- Female vocalist version
Musical Style: Melancholic melodious film song with soft orchestration typical of mid-2000s Malayalam cinema.
Raga Details: Information not available.
Key Artists Involved: Information on composer and lyricist not available.