ശരണം ശരണം ശബരിഗിരീശാ
ശരണം ശരണം ജഗദീശാ.........
ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ
ഇരുമുടിക്കെട്ടുമേറ്റി പടിയിറങ്ങുമ്പോൾ നെഞ്ചിൽ
വിരിയുന്നു ഭക്തിയുടെ കതിർക്കുലകൾ സ്വാമി
(ശരണം ശരണം...)
സ്വാമിയേ ശരണമെന്ന വിളിയിലീ പ്രപഞ്ചത്തിൻ
സരമകൾ ഒതുങ്ങുന്നു നാദബ്രഹ്മമായ് സ്വാമി
(ശരണം ശരണം...)
എരുമേലിയമ്പലത്തിൽ പേട്ട തുള്ളി പാട്ടു പാടി
ഒരുമയോടയ്യപ്പന്മാർ പുറപ്പെടുന്നു സ്വാമി
(ശരണം ശരണം...)
വാവരുസ്വാമിയെ നന്നായ് വണങ്ങുന്നു പൂങ്കാവനം
പോയകാല വൈഭവത്തിൻ പൂ വിടർത്തുന്നു സ്വാമി
(ശരണം ശരണം...)
ഹരിഹര കഥ പാടി പേരേത്തോട്ടിലെത്തിടുമ്പോൾ
ഹരിഹരസുതൻ നമ്മെയനുഗ്രഹിക്കും സ്വാമി
(ശരണം ശരണം...)
കാളഘട്ടിയിലദംഭദർശനം ചെയ്തിറങ്ങുമ്പോൾ
അഴുതയിലല പാടും കീർത്തനം കേൾക്കാം സ്വാമി
(ശരണം ശരണം...)
പുലരുമ്പോൾ സ്നാനം ചെയ്തു കല്ലെടുത്തു നടക്കുന്നു
അഴുതമേടും കടന്നു യാത്ര ചെയ്യുന്നു സ്വാമി
(ശരണം ശരണം...)
കരിമുഖസോദരന്റെ കഥ പാടി നീങ്ങിടുമ്പോൾ
കല്ലിടേണ്ട “ കല്ലിടാംകുന്ന”ണഞ്ഞീടുന്നു സ്വാമി
(ശരണം ശരണം...)
അഴുതയിറക്കം താണ്ടി കരിയിളം തോടും താണ്ടി
അയ്യപ്പന്മാർ കരിമല നടയിലെത്തും സ്വാമി
(ശരണം ശരണം...)
കരിമല കയറുമ്പോൾ കാലിടറാതിരിക്കുവാൻ
കാമവൈരീസുതഗീതി മുഴക്കീടേണം സ്വാമി
(ശരണം ശരണം...)
പന്തളവാസനെച്ചൊല്ലി ഭക്തിഗാനം പാടി നമ്മൾ
പമ്പാനദിക്കരെ കണ്ടു പുളകം കൊള്ളും സ്വാമി
(ശരണം ശരണം...)
പമ്പയാറിൻ കുളിരലത്തെളിനീരിൽ മുങ്ങീടേണം
സങ്കടങ്ങളഖിലവും മറന്നീടേണം സ്വാമി
(ശരണം ശരണം...)
ഇമ്പമോടെയന്നദാനം നടത്തി നാം മുന്നേറുമ്പോൾ
തമ്പുരാന്റെ പമ്പവിളക്കകലെ കാണാം സ്വാമി
(ശരണം ശരണം...)
Movie/Album name: Sabarimala Sree Dharmashaastha
Artists