വാ പറവകളായ് ഈ വരു വഴിയേ (2) ആശകളായിരം കോർത്തൊരു യാത്രയിതാ ദിനങ്ങൾ കാത്തേ ചിറകു നെയ്തൊരു യാത്രയിതാ ദൂരമലിയുന്നുവോ കനവിനെ തേടവേ പതിയെ കൂടി വന്നൂ വേഗം കൺ ചിമ്മിടാതവേ നിറയും നെഞ്ചാകെ ആമോഹം വാ പറവകളായ് ഈ വരു വഴിയേ (2)
തമ്മിൽ തമ്മിൽ ഇഴയിടുമീയൊരു നിമിഷം നിറകവിയുകയാണിതു ഹൃദയം പകലിൻ്റെ പാതയോരമാകെ ഒഴുകുകയാണു നാം നിലയായി നീ കരതലങ്ങൾ ചുറ്റിടും ജീവിതത്തെ അറിയാൻ കൊതിയുമായ് കുതുകമായ് ദൂരമലിയുന്നുവോ കനവിനെ തേടവേ കാലമേ കൂടെ നീ വരില്ലേ കൂടെ നീ വരില്ലേ വാ പറവകളായ് ഈ വരു വഴിയേ (2) ആശകളായിരം കോർത്തൊരു യാത്രയിതാ ദിനങ്ങൾ കാത്തേ ചിറകു നെയ്തൊരു യാത്രയിതാ ദൂരമലിയുന്നുവോ കനവിനെ തേടവേ പതിയെ കൂടി വന്നൂ വേഗം കൺ ചിമ്മിടാതവേ നിറയും നെഞ്ചാകെ ആമോഹം വാ പറവകളായ് ഈ വരു വഴിയേ (2)