Njanoru Ponmani

1975
Lyrics
Language: English

Njaanoru ponmani veenayaay maariyaal
Praanasakhee nee enthu cheyyum
Njaanoru madhumaya gaanamaay neeyaakum
Veenathan thanthriyil olichirikkum (njaanoru)

Kaamya padaavali korthoru nirupama
Kaavyamaay njaaninnu mariyenkil
Adharapudathaal rappakal rappakal
Athine njaan omanichaaswadikkum (njaanoru)

Vaanapushpavanaveedhiyil njaanoru
Vaarmazhavillaayittananjuvenkil
Neelameghamaay arikilananju nin
Tholathu njanente sirassu cherkkum (njaanoru)

Parvana chandrika than muttathu njaanoru
Paathirappoovaayi maariyaalo
Njaanoru rajanee shalabhamaay vanu nin
Poomizhi chumbanam kondu moodum (njaanoru)
Language: Malayalam

ഞാനൊരു പൊന്‍മണിവീണയായ് മാറിയാല്‍
പ്രാണസഖീ നീ എന്തുചെയ്യും ?
ഞാനൊരു മധുമയഗാനമായ് നീയാകും
വീണതന്‍ തന്ത്രിയില്‍ ഒളിച്ചിരിക്കും (ഞാനൊരു)

കാമ്യപദാവലി കോര്‍ത്തൊരു നിരുപമ
കാവ്യമായ് ഞാനിന്നു മാറിയെങ്കില്‍ ?
അധരപുടത്താല്‍ രാപ്പകല്‍ രാപ്പകല്‍
അതിനെ ഞാനോമനിച്ചാസ്വദിക്കും (ഞാനൊരു)

വാനപുഷ്പവനവീഥിയില്‍ ഞാനൊരു
വാര്‍മഴവില്ലായിട്ടണഞ്ഞുവെങ്കില്‍ ?
നീലമേഘമായ് അരികിലണഞ്ഞു നിന്‍
തോളത്തു ഞാനെന്റെ ശിരസ്സു ചേര്‍ക്കും (ഞാനൊരു)

പാര്‍വ്വണചന്ദ്രികതന്‍ മുറ്റത്തു ഞാനൊരു
പാതിരാപൂവായി മാറിയാലോ ?
ഞാനൊരു രജനീ ശലഭമായ് വന്നു നിന്‍
പൂമിഴി ചുംബനം കൊണ്ടു മൂടും (ഞാനൊരു)
Movie/Album name: Aaranyakaandam
Artists