ഓളം തുള്ളും നീല കടലല പീലികടമിഴിയിൽ വിരിയും അഴകല ചിരിച്ചിലങ്ക കിലുങ്ങും തേനല മെല്ലെ വാരി പുണരും തെന്നൽ കുളിരല തുളുമ്പും പ്രണയം സിരയിൽ നുരയും ഹൃദയ തുടിയല അനുരാഗ മുത്തൊളിയും ഈ ചിപ്പി മൂളും ഗാന തിരയല...
ഓളം തുള്ളും നീല കടലല പീലികടമിഴിയിൽ വിരിയും അഴകല
ഇളനീരോളങ്ങൾ നെഞ്ചിൻ താളങ്ങൾ കിനാവിൻ തീരത്ത് കേൾക്കും കാതോർത്ത്...
ഇളനീരോളങ്ങൾ നെഞ്ചിൻ താളങ്ങൾ കിനാവിൻ തീരത്ത് നാം കേൾക്കും കാതോർത്ത്... മന്ദസമീരൻ മെല്ലെ തൊട്ടു വിളിച്ചു അലർ വിടരും പോലേ നീ ചിരിച്ചൂ...
ഈറൻ കാറ്റിൽ ഇതളിടും നാണം തൂകി അഴകിനലയിൽ അലസമൊഴുകും മുകിൽ പോലെ വാ