SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kunkumam chaarthumen manassile manjusha sandhyayil Poomara chaayayil kurukiya ponveyil praavu nee... Swarnna thoovalil kasavukara thunnuvaan Varnnachundile pavizhamozhi kelkkuvaan Njaan ninte idanenchil ilavelkkave... Kunkumam chaarthumen manassile manjusha sandhyayil Poomara chaayayil kurukiya ponveyil praavu nee... Minnum ponnin pudavakal choodiyethumpol Thinkal thellin thodukuri chaarthiyethumpol Aarum chollaa paribhavamenthu chollendu Alli chundil thuruthure umma nalkendu Vaalittezhuthumi kannilazhakinu peelichiraku tharaam Kaalil thalakalum aardra jathikalum onnaay konduvaraam Sreeraaga varamode varavettidaam.... (kunkumam....) Maayum manjin kanikakal korthuveykkaam njaan Maayakkoodin kunukili vaathil chaaraam njaan Thaane minnum naruthiri deepamaakaam njaan Thaalam thedum shubhalaya veenayaavaam njaan Varnnachirakumaay vaanilerumi manjakkili manassaam Poopponnaruvikal paadiyozhukumoromal thala aniyaam Mangalya maninoolum konde varaam... (kunkumam....) കുങ്കുമം ചാർത്തുമെൻ മനസ്സിലെ മഞ്ഞുഷഃസന്ധ്യയിൽ പൂമരഛായയിൽ കുറുകിയ പൊൻവെയിൽ പ്രാവു നീ... സ്വർണ്ണത്തൂവലിൽ കസവുകര തുന്നുവാൻ വർണ്ണച്ചുണ്ടിലെ പവിഴമൊഴി കേൾക്കുവാൻ ഞാൻ നിന്റെ ഇടനെഞ്ചിൽ ഇളവേൽക്കവേ... കുങ്കുമം ചാർത്തുമെൻ മനസ്സിലെ മഞ്ഞുഷഃസന്ധ്യയിൽ പൂമരഛായയിൽ കുറുകിയ പൊൻവെയിൽ പ്രാവു നീ... മിന്നും പൊന്നിൻ പുടവകൾ ചൂടിയെത്തുമ്പോൾ തിങ്കൾതെല്ലിൻ തൊടുകുറി ചാർത്തിയെത്തുമ്പോൾ ആരും ചൊല്ലാ പരിഭവമെന്തു ചൊല്ലേണ്ടു അല്ലിച്ചുണ്ടിൽ തുരുതുരെ ഉമ്മ നൽകേണ്ടു വാലിട്ടെഴുതുമി കണ്ണിലഴകിനു പീലിച്ചിറകുതരാം കാലിൽ തളകളും ആർദ്രജതികളും ഒന്നായ് കൊണ്ടുവരാം ശ്രീരാഗവരമോടെ വരവേറ്റിടാം.... (കുങ്കുമം....) മായും മഞ്ഞിൻ കണികകൾ കോർത്തുവെയ്ക്കാം ഞാൻ മായക്കൂടിൻ കുനുകിളി വാതിൽ ചാരാം ഞാൻ താനേ മിന്നും നറുതിരി ദീപമാകാം ഞാൻ താളം തേടും ശുഭലയ വീണയാവാം ഞാൻ വർണ്ണച്ചിറകുമായ് വാനിലേറുമി മഞ്ഞക്കിളിമനസ്സാം പൂപ്പൊന്നരുവികൾ പാടിയൊഴുകുമൊരോമൽ തളയണിയാം മംഗല്യമണിനൂലും കൊണ്ടേ വരാം... (കുങ്കുമം....)
Movie/Album name: Poothumbiyum Poovalanmaarum
Artists