Ellaam Nasichaalum

1974
Lyrics
Language: Malayalam

എല്ലാം നശിച്ചാലും എല്ലാരും വെടിഞ്ഞാലും
എന്നെ വെടിയാത്തൊരമ്മേ ദുർഗ്ഗേ...
എല്ലാം നശിച്ചാലും എല്ലാരും വെടിഞ്ഞാലും
എന്നെ വെടിയാത്തൊരമ്മേ ദുർഗ്ഗേ...

പൂത്ത താമരപ്പൂ പോലെയുള്ളൊരു
നിൻതിരുവടിയെന്നും ശരണം
എല്ലാം നശിച്ചാലും എല്ലാരും വെടിഞ്ഞാലും
എന്നെ വെടിയാത്തൊരമ്മേ ദുർഗ്ഗേ...

ധനമുള്ള നാൾവരെ മിത്രങ്ങൾ കൂടെ
ജഡമുള്ള നാൾവരെ കുടുംബം കൂടെ
ആ ചന്ദ്രതാരം ഉയിരിന്നു തുണയായ്
അമ്മേ നീയല്ലാതാരുണ്ടു കൂടെ
(എല്ലാം നശിച്ചാലും)

കാരണങ്ങൾക്കെല്ലാം കാരണക്കാരീ
കാരുണ്യരൂപിണി ശ്രീ മഹാകാളീ
വിശ്വപ്രപഞ്ചം നിൻ കളിപ്പമ്പരം
ആശ്രയിച്ചാൽ നീയെന്നും ശരണം
(എല്ലാം നശിച്ചാലും)

എന്‍റെ ചിന്തയിലാധ്യാനം മാത്രം
എന്‍റെയുൾക്കണ്ണിലാരൂപം മാത്രം
എന്‍ ചുറ്റിലുമാലീല മാത്രം
എന്നുമെന്നും വിളയാടീടേണം
Movie/Album name: Chottanikkara Bhagavathy
Artists