Karimukil

2011
Lyrics
Language: English

Karimukile...karimukile...karineelakkanmaniye
Maanathekkodumudiyorathodi nadakkanathenthaanu
Vennilave...vennilave.. vellaarappoonkadavil
Maankuttiyumothu kalichu chirichu rasikkanathenthaanu
Karimukile...karimukile...karineelakkanmaniye
Maanathekkodumudiyorathodi nadakkanathenthaanu

Karumaadikkaatte chollu thirumaalitthumpee chollu
Muttathe mullappennine vattam chuttanathenthaanu
Nallolappuzhayil njulli nannaazhi paattu nirachu
Naadodithaarakkudiyil thaalam thattanathenthaanu
Punnamadakkaayaliloode ponnodam thottu thuzhanju
Pon pularippottum thottu kadannu varunnavalaaraanu

Kandappolezhu nirangal...keettappolezhu swarangal
Maanathangakkareyikkareyethaan mazhavil poonthoni
Vattathilkkoodippaadaan kai korthonnaadippaadaan
Aakaashakkudavattathoru karimazha nanayaanodi nadakkaam
Oorunilaappanthalorukki kodinilaathoranamittu
Raathinkal kalyaanathinu thaaraka deepamedukkaan vaa.....
(karimukile...karimukile...)
Language: Malayalam

കരിമുകിലേ...കരിമുകിലേ...കരിനീലക്കണ്മണിയേ
മാനത്തെക്കൊടുമുടിയോരത്തോടി നടക്കണതെന്താണു്
വെണ്ണിലവേ...വെണ്ണിലവേ...വെള്ളാരപ്പൂങ്കടവില്‍
മാന്‍കുട്ടിയുമൊത്തു കളിച്ചു ചിരിച്ചു രസിക്കണതെന്താണു്
കരിമുകിലേ...കരിമുകിലേ...കരിനീലക്കന്മണിയേ
മാനത്തെക്കൊടുമുടിയോരത്തോടി നടക്കണതെന്താണു്

കരുമാടിക്കാറ്റേ ചൊല്ല് തിരുമാലിത്തുമ്പീ ചൊല്ല്
മുറ്റത്തെ മുല്ലപ്പെണ്ണിനെ വട്ടം ചുറ്റണതെന്താണു്
നല്ലോലക്കുഴലില്‍ ഞുള്ളി നന്നാഴിപ്പാട്ടു നിറച്ചു്
നാടോടിത്താരത്തുടിയില്‍ താളം തട്ടണതെന്താണു്
പുന്നമടക്കായലിലൂടെ പൊന്നോടം തൊട്ടു തുഴഞ്ഞു
പൊന്‍ പുലരിപ്പൊട്ടും തൊട്ടു കടന്നു വരുന്നവളാരാണു്

കണ്ടപ്പോളേഴു നിറങ്ങള്‍...കേട്ടപ്പോളേഴു സ്വരങ്ങള്‍
മാനത്തങ്ങക്കരെയിക്കരെയെത്താന്‍ മഴവില്‍ പൂന്തോണി
വട്ടത്തില്‍ക്കൂടിപ്പാടാന്‍ കൈകോര്‍ത്തൊന്നാടിപ്പാടാന്‍
ആകാശക്കുടവട്ടത്തൊരു കരിമഴ നനയാനോടി നടക്കാം...
ഊരുനിലാപ്പന്തലൊരുക്കി കോടിനിലാത്തോരണമിട്ടു്
രാത്തിങ്കള്‍ കല്യാണത്തിനു താരകദീപമെടുക്കാന്‍ വാ.....
(കരിമുകിലേ...കരിമുകിലേ...)
Movie/Album name: Makeup Man
Artists