Aadhyamaay ithal mizhiyezhuthum Aasha than niram mathivarumo Aadhyamaay oraal mey punarum Rathri than layam mathivarumo Veenayiloorum ezhu swarangal Viralinu nanayan mathi varumo Nin malar shayyayil ezhu janmam Nirayanaminiyen jeevitham (mazhanilavinte....)
Language: Malayalam
ആ.. ആ ...ആ ആ ...... മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ ... ഒഴുകുമീ രാഗവേദനയില്‍ ഹൃദയം തരുമോ .. ഇരുളില്‍ എരിയും തിരയായ് വിരഹം ഉരുകും മിഴിയായ് തേങ്ങുന്നൂ ഞാൻ.. എവിടെ നീ മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ ...
രാവില്‍ ഈ നിലാവൊഴുകി വരും ഭൂമിയില്‍ സുഖം മതിവരുമോ സ്നേഹമായ് സ്വയം തഴുകിവരും തെന്നലിന്‍ സ്വരം മതിവരുമോ മഴവില്ലിന്‍ ഏഴു നിറങ്ങള്‍ മാറില്‍ അണിഞ്ഞാല്‍ മതിവരുമോ നിന്‍ കളമുരളിയില്‍ ഏതു ഗാനം നിശകളില്‍ ഇനിയെന്‍ സാന്ത്വനം (മഴനിലാവിന്റെ ....)
ആദ്യമായ് ഇതള്‍മിഴിയെഴുതും ആശ തന്‍ നിറം മതിവരുമോ ആദ്യമായ് ഒരാള്‍ മെയ്പുണരും രാത്രി തന്‍ ലയം മതിവരുമോ വീണയിലൂറും ഏഴുസ്വരങ്ങള്‍ വിരലിനു നനയാന്‍ മതിവരുമോ നിന്‍ മലര്‍ശയ്യയില്‍ ഏഴു ജന്മം നിറയണമിനിയെന്‍ ജീവിതം (മഴനിലാവിന്റെ ....)