വെണ്ണിലാ തങ്കമണിത്തിങ്കളേ മുത്തു താ പത്തു പറ പൊന്നു താ തിരുക്കൊട്ടാരക്കെട്ടിലെ പട്ടോലപ്പന്തലിൽ ആനന്ദമംഗല്യ മേള യുവരാജാവും റാണിയും ഈ രാജധാനിയിൽ ഒന്നായി തീരുന്ന വേള (വെണ്ണിലാ......)
താളവാദ്യ മേളമോടെ നിങ്ങളേ ഊരുവലം തേരേറ്റും താരകം മാരിവീണയേന്തി നിന്ന ദൂതികേ പാടിടേണം ആശംസാ ഗീതകം ആഘോഷം തീരാത്ത ശുഭയാമത്തിൽ മാറീ നാടിന്റെ ജാതകം ആഘോഷം തീരാത്ത ശുഭയാമത്തിൽ മാറീ നാടിന്റെ ജാതകം (വെണ്ണിലാ......)
ശോണരാഗശോഭയുള്ള മേഘമേ നീ ചൊരിഞ്ഞു സീമന്ത കുങ്കുമം രാമനോട് സീത ചേർന്ന പോലവേ സ്നേഹപൂർണ്ണമാകേണം സംഗമം ഗന്ധർവൻ പോറ്റുന്ന കളഹംസങ്ങൾ നേരും ശ്രീരാഗ മംഗളം (വെണ്ണിലാ......)
Movie/Album name: Lucky Jokers
Movie Summary: Lucky Jokers is a 2011 Malayalam comedy film about a young man who, after a series of mishaps, gets entangled with a group of quirky characters and a mistaken-identity caper involving a stolen idol.
Song Credits: Sung by M. G. Sreekumar; lyrics by Vayalar Sarath Chandra Varma; music composed by M. Jayachandran.
Musical Style: Melodic film song with a folk-lilting, romantic lullaby feel.
Raga Details: Not available.
Key Artists Involved: Composer M. Jayachandran; lyricist Vayalar Sarath Chandra Varma; playback singer M. G. Sreekumar; featured in the film directed by Sunil.