നിറമേ നിറമേ പ്രണയത്തിൻ നിറമേ നിറയേ നിറയൂ നിറവില്ലെന്നിറവേ ഈ നീലരാവിൽ നാണമായ് നീ മറഞ്ഞുവോ? ഈ നെഞ്ചിലെ മൃദു താളമായ് നീ വരില്ലയോ ?
നിണമായ് നീ നിറമേ , നിനവായ് നീ നിറമേ
മഴയേ മഴയേ തെളിനീരിൻ അഴകേ പതിയെ പൊതിയൂ തണുവായ് നീ മഴയേ ഈ ആദ്യരാവിൽ മൂളുവാൻ ഈണമായ് വരൂ മൂളുന്ന പാട്ടിലെ ജീവനായ് താളമായ് വരൂ സ്വരമായ് നീ മഴയേ ശ്രുതിയായ് നീ മഴയേ