Pon Kinaakkal Then Niraykkum

2000
Lyrics
Language: English

Aa...aa....aa....
Pon kinaakkal then niraykkum
Raajamalli poonchottil
Punnaaram cholli nee vaayo
Venpiraakkal kan thurakkum
Snehamalli poonkaattil
Kinnaaram mooli nee vaayo....
Ponnurukkum kinaavaay nee varille
Mandahaasam nilaavaay nee tharille
Neeyen ullil priya raagamalle....
(pon kinaakkal.......)

Ponnithalppoo vaarichoodum
Kaavinnullil nee vannaal
Ponnurachu naavil chaarthidaam..
Aa...aa....
Then kilippen thaalam thullum
Kunninmele nee vannaal
Theneduthu chundil thechidaam
Thaarunyam thulumpi nilkkum thaazhampoovaay
Snehathin dalangal moodum mohathaaraay
Poochoodum saundaryame varuu nee
Sreeyekum saubhaagyame
(pon kinaakkal.......)

Kinnaripoo muthum choodi
Raavinkoottil nee vannaal
Kannuzhinju meyyil moodidaam
Aa...aa....
Pallimedakkunninmele paattum paadi nee vannaal
Kaipidichu mutham nalkeedaam
Laavanyam thudichu nilkkum poothumpiyaay
Thoomanjin kanangal choodum daahathaaraay
Thenoorum saurabhyame varuu nee
Poo moodum sangeethamaay
(pon kinaakkal.......)
Language: Malayalam

ആ.....ആ.....ആ.....
പൊന്‍ കിനാക്കള്‍ തേന്‍ നിറയ്ക്കും
രാജമല്ലിപ്പൂഞ്ചോട്ടില്‍
പുന്നാരം ചൊല്ലി നീ വായോ
വെണ്‍ പിറാക്കള്‍ കണ്‍ തുറക്കും
സ്നേഹമല്ലിപ്പൂങ്കാട്ടില്‍
കിന്നാരം മൂളി നീ വായോ
പൊന്നുരുക്കും കിനാവായ് നീ വരില്ലേ
മന്ദഹാസം നിലാവായ് നീ തരില്ലേ
നീയെൻ ഉള്ളിൽ പ്രിയ രാഗമല്ലേ
(പൊന്‍ കിനാക്കള്‍..... )

പൊന്നിതള്‍പ്പൂ വാരിച്ചൂടും
കാവിന്നുള്ളില്‍ നീ വന്നാല്‍
പൊന്നുരച്ചു നാവില്‍ ചാര്‍ത്തിടാം...
ആ.....ആ.......
തേന്‍കിളിപ്പെണ്‍ താളം തുള്ളും
കുന്നിന്മേലെ നീ വന്നാല്‍
തേനെടുത്തു് ചുണ്ടില്‍ തേച്ചിടാം
താരുണ്യം തുളുമ്പി നില്‍ക്കും താഴമ്പൂവായ്
സ്നേഹത്തിന്‍ ദലങ്ങള്‍ മൂടും മോഹത്താരായ്
പൂചൂടും സൌന്ദര്യമേ വരൂ നീ
ശ്രീയേകും സൌഭാഗ്യമേ...
(പൊന്‍ കിനാക്കള്‍..... )

കിന്നരിപ്പൂ മുത്തും ചൂടി
രാവിൻ കൂട്ടില്‍ നീ വന്നാല്‍
കണ്ണുഴിഞ്ഞു മെയ്യില്‍ മൂടിടാം....
ആ.....ആ.......
പള്ളിമേടക്കുന്നിന്മേലെ പാട്ടും പാടി നീ വന്നാല്‍
കൈപിടിച്ചു മുത്തം നല്‍കീടാം
ലാവണ്യം തുടിച്ചു നില്‍ക്കും പൂത്തുമ്പിയായ്
തൂമഞ്ഞിന്‍ കണങ്ങള്‍ ചൂടും ദാഹത്താരായ്
തേനൂറും സൌരഭ്യമേ വരൂ നീ
പൂമൂടും സംഗീതമായ്.....
(പൊന്‍ കിനാക്കള്‍..... )
Movie/Album name: India Gate
Artists