SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Koodillaakuyilamme....naadodi kurumozhiye... Thedunnathaare nee...paadum nin thozhano... Thalir choodi nilkkumee thenmaavil Kulir kaattu kikkili koottumpol Kalivaakku chollumen thozhaa nee poruu... Thalir choodi nilkkumee thenmaavil Kulir kaarttu kikkili koottumpol Kalivaakku chollumen thozhaa nee poruu...oh oh... Koodillaakuyilamme....naadodi kurumozhiye... Thedunnathaare nee...paadum nin thozhano... Oho ho ho...oho ho ho...oho ho ho... They they thaalam thulli...arayannappidayeppole Ponnodam theerathananjuu... Thay thay olam thalli...kallolachelil neenthi Aalolam theerathananjuu... Ini madhu pakarathil varikayaay namrayaay... Navavadhu adimudi oru malar valli pol Iruvarum alasatha vilasitham varikayaanina- Malarkkuruvikalaay.... Thalir choodi nilkkumee thenmaavil Kulir kaattu kikkili koottumpol Kalivaakku chollumen thozhaa nee poruu...(2) Koodillaakuyilamme....naadodi kurumozhiye... Jil jil thullithulli viravaalan annarkkannaa.. Thedunnathere kothiyo... Chol chol annaarkkannaa... Viravaalaa vaazhakkoompin Thenunnaan ere kothiyo... Thudu malar chodikalil nukarumaa maadhuri Veruthe nin ninavilo kanavilo vannupoy Pranayamoraruviyaay ozhukunnu kadalile- Kkithu verum kavithayaano... Thalir choodi nilkkumee thenmaavil Kulir kaattu kikkili koottumpol Kalivaakku chollumen thozhaa nee poruu...(2) Koodillaakuyilamme....naadodi kurumozhiye... Thedunnathaare nee...paadum nin thozhano... കൂടില്ലാക്കുയിലമ്മേ....നാടോടി കുറുമൊഴിയേ... തേടുന്നതാരെ നീ...പാടും നിൻ തോഴനോ... തളിർചൂടി നിൽക്കുമീ തേന്മാവിൽ കുളിർകാറ്റു് കിക്കിളി കൂട്ടുമ്പോൾ കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ... തളിർചൂടി നിൽക്കുമീ തേന്മാവിൽ കുളിർകാറ്റു് കിക്കിളി കൂട്ടുമ്പോൾ കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ...ഓ..ഓ.. കൂടില്ലാക്കുയിലമ്മേ....നാടോടി കുറുമൊഴിയേ... തേടുന്നതാരെ നീ...പാടും നിൻ തോഴനോ... ഒഹോ ഹോ ഹോ...ഓഓ...ഒഹോ ഹോ ഹോ...ഓഓ... തെയ് തെയ് താളംതുള്ളി...അരയന്നപ്പിടയെപ്പോലെ പൊന്നോടം തീരത്തണഞ്ഞൂ... തയ് തയ് ഓളംതല്ലി...കല്ലോലച്ചേലിൽ നീന്തി ആലോലം തീരത്തണഞ്ഞൂ.... ഇനിമധു പകരതിൽ വരികയായ് നമ്രയായ്... നവവധു അടിമുടി ഒരു മലർവള്ളിപോൽ ഇരുവരുമലസത വിലസിതം വരികയാ- ണിണമലർക്കുരുവികളായ്.... തളിർചൂടി നിൽക്കുമീ തേന്മാവിൽ കുളിർകാറ്റു് കിക്കിളി കൂട്ടുമ്പോൾ കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ...(2) കൂടില്ലാക്കുയിലമ്മേ....നാടോടി കുറുമൊഴിയേ... ജിൽ ജിൽ തുള്ളിത്തുള്ളി വിറവാലൻ അണ്ണാർക്കണ്ണാ.. തേടുന്നതേറെ കൊതിയോ... ചൊൽ ചൊൽ അണ്ണാർക്കണ്ണാ... വിറവാലാ വാഴക്കൂമ്പിൻ തേനുണ്ണാൻ ഏറെ കൊതിയോ... തുടുമലർ ചൊടികളിൽ നുകരുമാ മാധുരി വെറുതെ നിൻ നിനവിലോ കനവിലോ വന്നുപോയ്.... പ്രണയമൊരരുവിയായ് ഒഴുകുന്നു കടലിലേ- ക്കിതുവെറും കവിതയാണോ... തളിർചൂടി നിൽക്കുമീ തേന്മാവിൽ കുളിർകാറ്റു് കിക്കിളി കൂട്ടുമ്പോൾ കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ...(2) കൂടില്ലാക്കുയിലമ്മേ....നാടോടി കുറുമൊഴിയേ... തേടുന്നതാരെ നീ...പാടും നിൻ തോഴനോ...
Movie/Album name: Geethaanjali
Artists