Mookamaakum en mohamaake nin Aanjayaale swaram nedum... Aa mukhaambujam kaankave irul- Neengi nee kaazhchayaakum... Idayan nee ennilaay kanivaarnna kaikalaal Harithaardra saanuvil vazhi kaattane...
Nee nadanniduu en hridanthamaam saagaropari devaa.. Nee varum vazhi kaikkudannayil daahaneeraayidaam njaan Aa divya veedhiyil...aviraamamangane Mezhukinte naalamaay eriyename... En kinaavile....divya gaaname......
Language: Malayalam
പൂവിതളായ് ഞാൻ നാഥാ.... താവക പാദം തേടി പൂവിതളായ് ഞാൻ നാഥാ.... താവക പാദം തേടി... തേനൊലിവുകൾ കാവൽ നിൽക്കുമീ പാത തന്നിലേകാന്തം..... നീ വരുന്നപോൽ കാറ്റനങ്ങവേ വന്നുനോക്കി ഞാൻ വെറുതെ.... എൻ കിനാവിലെ...ദിവ്യഗാനമേ....
മൂകമാകുമെൻ മോഹമാകെ നിൻ ആജ്ഞയാലെ സ്വരം നേടും... ആ മുഖാംബുജം കാൺകവേ ഇരുൾ- നീങ്ങി നീ കാഴ്ചയാകും... ഇടയൻ നീ എന്നിലായ് കനിവാർന്ന കൈകളാൽ ഹരിതാർദ്രസാനുവിൽ വഴികാട്ടണേ....
നീ നടന്നിടൂ എൻ ഹൃദന്തമാം സാഗരോപരി ദേവാ... നീ വരും വഴി കൈക്കുടന്നയിൽ ദാഹനീരായിടാം ഞാൻ ആ ദിവ്യ വീഥിയിൽ...അവിരാമമങ്ങനെ മെഴുകിന്റെ നാളമായ് എരിയേണമേ... എൻ കിനാവിലെ...ദിവ്യഗാനമേ......