നീ പൂമഴ നീ തേന്മഴ നീ വെണ്ണിലാപ്പാൽത്തുള്ളിയായ് തൂകുന്നു പ്രേമം...(നീ പൂമഴ....) മാണിക്യവീണേ...മോഹത്തിടമ്പേ എന്നെന്നും നീ ചാരെ എന്‍ ജീവനേ... (നീ പൂമഴ....)
മിഴികള്‍ മെല്ലെ തുറന്നു കനവോ വാരിപ്പകര്ന്നു ഇനിയും വൈകാതെ ഇന്നെന്‍ കൂടെ പോരൂ നീ.... ശിശിരം വാതില്‍ തുറന്നു സിരയില്‍ കുളിരിട്ടു നിന്നു മധുരം ചുണ്ടില്‍ പകര്ന്നേകാമോ നീ എന്റെ ദേവാ.... മാരിമുകിലെന്നപോലെ മുത്തുമണി മുല്ല പോലെ താരമൊടു മിന്നി നിൽപ്പൂ പ്രേമം...പ്രേമം...പ്രേമം നീ പൂമഴ നീ തേന്മഴ നീ വെണ്ണിലാപ്പാൽത്തുള്ളിയായ് തൂകുന്നു പ്രേമം..
തഴുകും പൂന്തെന്നലല്ലേ മൌനം സംഗീതമല്ലേ ഇനി നാം ആനന്ദരാഗം ചേര്‍ന്നു പാടാം.... കണ്ണില്‍ കണ്ണാടി നോക്കി പതിയെ ഹൃദയം തലോടി വിരിയാ വാസന്തമെല്ലാം കോര്‍ത്തു നല്മുത്തുമാല...... നീല മയിലായപോലെ നീല മുകിലെന്നപോലെ നീ അഴകു ചാര്‍ത്തി നിന്നോ.... ദേവാ...ദേവാ...ദേവാ.... (നീ പൂമഴ...)