Meenamaasavenalilum mazha chaarumallo Maruvilum ilam pacha thalayaattumallo Ninte kanneer njan thudaykkaam Ente kanneer nee thudaykoo Idakkide punchiriye thaalolikkoo
Language: Malayalam
മധുരം മധുരം ഇരട്ടിമധുരം ഈ ജീവിതം ഇരട്ടിമധുരം നിന്റെ ദുഃഖമാം കയ്പും എന്റെ ദുഃഖമാം കയ്പും ഒന്നു ചേരുമ്പോൾ എന്തൊരൽഭുതം മധുരം മധുരം (മധുരം....)
കൊച്ചു കൊച്ചു സ്വപ്നങ്ങൾ തൻ തേരുകളിൽ പോകാം അച്ചുതണ്ടു വീണു പോയാ ലൊരുമിച്ചു നടക്കാം തഴുകപ്പെടുമ്പോൾ ദുഃഖവും സുഖമേ അടുത്തറിയുമ്പോൾ ശത്രുവും സുഹൃത്തേ (മധുരം...)
മീനമാസ വേനലിലും മഴ ചാറുമല്ലോ മരുവിലും ഇളം പച്ച തലയാട്ടുമല്ലോ നിന്റെ കണ്ണീർ ഞാൻ തുടയ്ക്കാം എന്റെ കണ്ണീർ നീ തുടയ്ക്കൂ ഇടയ്ക്കിടെ പുഞ്ചിരിയെ താലോലിക്കൂ (മധുരം...)