വെയിൽ പ്രാവേ നീ പറന്നേതോ കാർമുകിൽക്കൂട്ടിൽ മറയല്ലേ.... ഈ വഴിയോരം പൂങ്കുടക്കീഴെ ചേർന്നിരിക്കാനായ് കൊതിയില്ലേ... നിഴൽ നാലും വേർപിരിഞ്ഞാലും നിനവാലേ ഈ തണൽ തേടാം ആരാരോ....പാടും...മനസ്സിന്റെ മൊഴി വെയിൽ പ്രാവേ നീ പറന്നേതോ കാർമുകിൽക്കൂട്ടിൽ മറയല്ലേ....
സൂര്യന്റെയുള്ളിൽ നീ ചെന്നുറങ്ങി കൂട്ടൊന്നു കൂടാൻ കുളിരോടിറങ്ങി നീ വന്ന നേരം കൺകോണിലൂറും നീർത്തുള്ളി പോലും പൊന്നായി മിന്നി കടലോരം നീ നീർത്തും നീൾപ്പായയിൽ കളിവാക്കിൻ തേൻ ചോരും മൂവന്തികൾ അഴകോടെ വീണ്ടും വന്നെങ്കിൽ... വെയിൽ പ്രാവേ നീ പറന്നേതോ കാർമുകിൽക്കൂട്ടിൽ മറയല്ലേ....