വെള്ളാരം കുന്നിലെ തമ്പുരാട്ടീ വെള്ളോട്ടുവളയിട്ട തമ്പുരാട്ടീ വെള്ളിമലത്താഴ്വരയിൽ എൻ കൂടെ കൂട്ടിനു വന്നാൽ നിൻ കാലിൽ കല്ലും മുള്ളും പതിച്ചാലോ ?? കല്ലും മുള്ളും കാലിൽ കൊള്ളുകേല എനി കൈപിടിക്കാൻ നീയില്ലെ എനിക്കു മുൻപേ
കാട്ടു ജന്തുക്കളോടി അടുത്താലോ കാറ്റത്തും വെയിലത്തും തളർന്നാലോ കൂട്ടിനു നീയെന്റെ കൂടെയുള്ളപ്പോൾ ഏതു കൂറ്റനേമടിയനു പേടിയില്ല കൂറ്റനേ അടിയനു പേടിയില്ല പഞ്ചവൻ കാട്ടിലെ തമ്പുരാനേ പച്ചിലക്കുടിലിലെ തമ്പുരാനേ വെള്ളിമലത്താഴ്വരയിൽ എൻ കൂടെ കൂട്ടിനു വന്നാൽ നിൻ കാലിൽ കല്ലും മുള്ളും പതിച്ചാലോ ??
തേനും തിനയും എന്നിൽ ഉള്ളപ്പോളെന്തേ വേറൊരു വനം തേടി പോകുന്നു നീ ഈ നറും തേനാർക്കും വിൽക്കാനല്ല ഹൃദയത്തിൽ നിത്യ വിരുന്നേകാനല്ലോ