Ororo Novin Kanavilum
2021
ഓരോരോ നോവിൻ കനലിലും (2)
എറിയാനൊരേ നിലാവിൻ തളിരിതളോ
ഏതേതോ വാഴ്വിൻ കടലിലും
അലയാനൊരേ കിനാവിൻ ചെറുതിരയോ
നിറവെഴും പ്രണയമേ അരികെയോ അകലെയോ
നിശാവനികെ ഏതോ യാമമതിലായ്
നിബിഡതരമാം രാവു വാർന്നു വിഭാതമുണരുമോ
അഴലുകൾ അലിയുമോ നിഴലുകൾ അകലുമോ
(ഓരോരോ നോവിൻ കനലിലും)
നിലാലതികേ ഏതോ വേനലതിലായ്
ഉരുകിയൊഴുകാൻ നീറിയൊരു നിയോഗമൊഴിയുമോ
ഇനിയുമീ മിഴികളിൽ നിറയുമോ ചുടുകണം
(ഓരോരോ നോവിൻ കനലിലും)
Movie/Album name: Kolambi
Artists