Sandhyaykkenthinu Sindooram

1972
Lyrics
Language: English

Sandhyakkenthinu sindooram
Chandrikakkenthinu vaidooryam
Kaattaarinenthinu paadhasaram
En kanmanikkenthinaabharanam
(sandhyakkenthinu....)
Sandhyakkenthinu sindooram

Maayikamakum mandasmithathinte
Maatariyunnavarundo (maayikamakum...)
Thankame....
Thankame nin meni kandaal kothikkaatha
Thankavum vairavumundo..
Sandhyakkenthinu sindooram
Chandrikakkenthinu vaidooryam

Bhoomiyil swargathin chithram varaykkunnu
Kaamukanaaya vasantham(bhoomiyil...)
Enne kaavya gandarvanakkunnu sundari
Nin bhavagandham...

Sandhyakkenthinu sindooram
Chandrikakkenthinu vaidooryam
Kaattaarinenthinu paadhasaram
En kanmanikkenthinaabharanam
Sandhyakkenthinu sindooram
Chandrikakkenthinu vaidooryam
Language: Malayalam

സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം
കാട്ടാറിനെന്തിനു പാദസരം
എന്‍ കണ്മണിക്കെന്തിനാഭരണം
(സന്ധ്യയ്ക്കെന്തിനു)

മായികമാകും മന്ദസ്മിതത്തിന്റെ
മാറ്ററിയുന്നവരുണ്ടോ ....(മായികമാകും)
തങ്കമേ...
തങ്കമേ നിന്‍ മേനി കണ്ടാല്‍ കൊതിക്കാത്ത
തങ്കവും വൈരവുമുണ്ടോ
(സന്ധ്യയ്ക്കെന്തിനു)

ഭൂമിയില്‍ സ്വര്‍ഗത്തിന്‍ ചിത്രം വരയ്ക്കുന്നു
കാമുകനായ വസന്തം ......(ഭൂമിയില്‍)
എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ
നിന്‍ ഭാവഗന്ധം
(സന്ധ്യയ്ക്കെന്തിനു)
Movie/Album name: Maaya
Artists