ഇനി നമ്മൾ മാത്രം ഇളവേൽക്കുവാനായ് മലർശയ്യ വിരി വെച്ചു വനദേവത ഒരു പാട്ടു പാടാൻ വരൂ വാനമ്പാടീ ഇനി ഞങ്ങൾ കഥ ചൊല്ലും നിമിഷങ്ങളിൽ ഇല്ലത്തരിമുല്ലത്തറയിൽ ചെല്ലച്ചെറുകിളി ലല്ലലം പാടി വാ ഇല്ലം നിറ വല്ലം നിറയെ അല്ലിത്തുടുമലർ നുള്ളുമ്പം പാടി വാ കാവിലെ തെന്നലേ പനിനീരിൻ മണം തരൂ (പൂമഞ്ഞിൻ...)
കണി വെയ്പൂ മുന്നിൻ മണികർണ്ണികാരം വെയിൽ വന്നു തിരി വയ്ക്കും മലർ മേടിതാ കുരുവിക്ക് പാടാൻ ഒരു പന്തൽ തീർത്തു പുലർ വേള കുളിർമഞ്ഞിൻ വിരി നീക്കിയോ ഇമ്പത്തൊടു തുമ്പത്തൊടിയിൽ തുമ്പിക്കുറുമൊഴി തുളുമ്പം പാടി വാ തങ്കത്തള തന്നം തനനം തുള്ളും തളിരടിയാടുമ്പം പാടി വാ ആവണിത്തെന്നലെ ഒരു പൂവിൻ മണം തരൂ (പൂമഞ്ഞിൻ...)